
മൂവാറ്റുപുഴ∙ നല്ല അടിയും കിടുക്കൻ ഇടിയുമുള്ള ഓണത്തല്ലും കണ്ട്, മുട്ടനാടിന്റെ ചങ്കിലെ ചോരയും കുടിച്ച് ഓണക്കാലം ആഘോഷമാക്കാൻ ഓഗസ്റ്റ് 31ന് വാഴക്കുളത്തേക്ക് സ്വാഗതം. പഴയ കാല ഓണാഘോഷങ്ങളുടെ ഭാഗമായ ഓണത്തല്ല് വാഴക്കുളത്ത് വീണ്ടും എത്തുകയാണ്.
പാരമ്പര്യ രീതിയിലുള്ള ഓണത്തല്ല് അല്ല. നല്ല പ്രഫഷണൽ ഇടിയും അടിയുമാണ് ഇൻട്രാ ഫൈറ്റ് ലീഗ് ഫൈറ്റ് നൈറ്റ് ഓണത്തല്ല് എന്ന പേരിൽ വാഴക്കുളത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
തായ് ആയോധന കലയായ മുവായ് തായ് ശൈലിയിലുള്ള ശാസ്ത്രീയമായ ഇടി മത്സരമാണ് വാഴക്കുളം പാന്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.
തായ് ശൈലിയിലുള്ള ബോക്സിങ് മത്സരമാണ് ഇത്. 6 പുരുഷ സംഘവും 1 പെൺ സംഘവും ഉൾപ്പെടെ 14 പേരാണ് ഇടി മത്സരത്തിൽ പരസ്പരം ഇടി കൂടുന്നത്.
അസം, മണിപ്പൂർ, എന്നിവിടങ്ങളിൽ നിന്നുള്ള മുവായ് തായ് സംഘങ്ങൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തുമെന്ന് ചീഫ് കോഓർഡിനേറ്ററായ ബിബിൻ പെരുമ്പിള്ളിൽ പറഞ്ഞു. തൃശൂരിൽ നിന്നുള്ള യഥാർഥ ഓണത്തല്ല് സംഘവും എത്തുന്നുണ്ട്.
മുവായ് തായ് മത്സരങ്ങൾക്ക് ഓണത്തല്ലിന്റെ ശൈലിയുമായും മുഷ്ടി യുദ്ധത്തിന്റെ ശൈലിയുമായും സാമ്യം ഉണ്ട്.
പരിശീലനം ലഭിച്ച റഫറിമാരുടെ കർശന നിരീക്ഷണത്തിലായിരിക്കും മത്സരം. ശ്രദ്ധയൊന്നു പാളിയാൽ പ്രഫഷണൽ അടിയും ഇടിയും നല്ല നാടൻ അടിപിടിയിൽ കലാശിക്കാനും സാധ്യത ഉണ്ട്.
ഇതൊഴിവാക്കാൻ അതീവ ശ്രദ്ധയും മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും സിനിമ നടൻ കൂടിയായ ബിബിൻ പെരുമ്പിള്ളിയും പ്രോഗ്രാം കൺവീനർ ജെറ്റിൻ മാനുവലും പറഞ്ഞു. സിനിമ നടൻ ഷൈൻ ടോം ചാക്കോ ആണ് ഓണത്തല്ല് ഉദ്ഘാടനം ചെയ്യുക.
മത്സരത്തിനു ശേഷം വീരാളി ഭദ്രൻ എന്ന മുട്ടനാടിനു വേണ്ടിയുള്ള ലേലവും നടക്കും.
ഐഎഫ്എൽ ഓണത്തല്ലിന്റെ പ്രചരണാർഥം പാന്റ് ക്ലബ് വാഴക്കുളം പുറത്തിറക്കിയിരിക്കുന്ന പരസ്യചിത്രത്തിലെ നായകനാണ് വീരാളി ഭദ്രൻ എന്ന മുട്ടനാട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]