സ്വന്തം ലേഖകൻ
കോട്ടയം: ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ വ്യാപക മദ്യ വിൽപന നടത്തിയതിന് ആർപ്പൂക്കര വില്ലൂന്നി തോട്ടത്തിൽ വീട്ടിൽ സാജൻ.ടി.കെ (57) യെ കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ ആനന്ദരാജ്.ബി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും അഞ്ചര ലിറ്റർ അനധികൃത മദ്യവും, മദ്യം വിറ്റ വകയിൽ 650 രൂപയും പിടിച്ചെടുത്തു.
ഇയാൾ കുറെ നാളുകളായി ആർ പൂക്കര, വില്ലൂന്നി, പനമ്പാലം കേന്ദ്രീകരിച്ച് മദ്യവില്പന നടത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് എക്സൈസ് പട്രോളിംഗും, പരിശോധനയും ഈ മേഖലയിൽ ശക്തമാക്കിയിരിരുന്നു. മദ്യശാലകൾ പ്രവർത്തിക്കാത്ത സമയങ്ങളിൽ വീട്ടിലെത്തുന്നവർക്കും, വെളുപ്പിന് മദ്യം കഴിക്കുന്ന ശീലമുള്ളവർക്കും ഇയാൾ വൻ തോതിൽ മദ്യമെത്തിച്ച് കൊടുക്കുമായിരുന്നു.
ജില്ലയിലെ വിവിധ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയ മദ്യം വീട്ടിൽ സൂക്ഷിച്ച ശേഷമാണ് വില്പന തകൃതിയാക്കിയിരുന്നത്. ഡ്രൈ ഡേ ദിവസങ്ങളിൽ അനധികൃതമായിമദ്യം വിറ്റ് കഴിഞ്ഞ അഞ്ച് വർഷമായി ഇയാൾ പണമുണ്ടാക്കുകയായിരുന്നു. ഓണത്തിനോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയിലായിരുന്നു ഇയാൾ പിടിയിലായത്. റെയ്ഡിൽ കോട്ടയം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ ആനന്ദ രാജ്. ബി , ബാലചന്ദ്രൻ. ബി, സിവിൽ എക്സൈസ് ഓഫീസർ ശ്രീകാന്ത് ടി.എം, ഡ്രൈവർ അനസ് എന്നിവർ നേതൃത്ത്വം നൽകി.
The post ചതയ ദിനത്തിൽ അനധികൃത മദ്യവിൽപ്പന; ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ മധ്യവയസ്കൻ പിടിയിൽ ; ഇയാളിൽ നിന്നും കണ്ടെടുത്തത് അഞ്ചര ലിറ്റർ അനധികൃത മദ്യം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]