
തൃശൂർ∙ തൃശൂരിൽ ലുലു മാൾ നിർമാണം വൈകുന്നതിന് കാരണം ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.
രണ്ടരവർഷം മുൻപ് പ്രവർത്തനം തുടങ്ങേണ്ടതായിരുന്നു തൃശൂർ മാൾ. രാഷ്ട്രീയ പാർട്ടിയിലുള്ള ഒരാൾ അനാവശ്യ കേസുമായി മുന്നോട്ടുപോകുകയാണ്.
സ്ഥലം ഏറ്റെടുത്ത് നിർമാണ പ്രവർത്തനം തുടങ്ങിയപ്പോഴേ ലുലുവിനെതിരെ കേസുമായി എത്തുകയായിരുന്നു. രണ്ടരവർഷമായി കേസ് നടക്കുന്നു.
ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും യൂസഫലി പറഞ്ഞു.
3,000 പേർക്ക് ജോലി കിട്ടേണ്ട വലിയ പദ്ധതിയായിരുന്നു തൃശൂർ ലുലു മാൾ.
തടസ്സം മാറിയാൽ നിർമാണം പുനരാരംഭിക്കുമെന്നും യൂസഫലി പറഞ്ഞു. തൃശൂർ ചിയ്യാരത്ത് തൃശൂർ മാനേജ്മെന്റ് അസോസിയേഷന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂസഫലി.
ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ടു കൊണ്ടുപോകാൻ പലതരത്തിലുള്ള പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]