
തൃപ്രയാർ ∙ കോയമ്പത്തൂരിൽ ഇന്ന് ആരംഭിക്കുന്ന സൗത്ത് സോൺ വീൽചെയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ നാട്ടികയിൽ നിന്ന് ഭിന്നശേഷി ദമ്പതികളും. നാട്ടിക ബീച്ച് കടുക്കപീടികയിൽ വീട്ടിൽ സാദിക്കും ഭാര്യ ബാനുവുമാണ് പുരുഷ, വനിത വിഭാഗങ്ങളിൽ പങ്കെടുക്കുന്നത്.
10 അംഗങ്ങൾ വീതമുള്ള സംസ്ഥാന ടീമിലുള്ളവരാണ് ഇവർ. കോയമ്പത്തൂരിലെ നെഹ്റു സ്റ്റേഡിയത്തിൽ ഭാരത് സ്പോർട്സ് ട്രസ്റ്റാണ് ആതിഥേയത്വം വഹിക്കുന്നത്.സൗത്ത് സോണിൽ കർണാടക, കേരളം, തമിഴ്നാട്, തെലങ്കാന, പോണ്ടിച്ചേരി, ആന്ധ്ര എന്നീ സംസ്ഥാന ടീമുകളാണ് പുരുഷ വിഭാഗത്തിലെ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ.
ആന്ധ്ര, തെലങ്കാന ഒഴികെയാണ് വനിത ടീമുകൾ.ഇരുവരും ഭിന്നശേഷി വിഭാഗത്തിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ശ്രദ്ധേയമായവരാണ്. 2023ൽ വനിത വിഭാഗത്തിൽ ഛത്തീസ്ഗഡിൽ നടന്ന ദേശീയതല ഭിന്നശേഷി ബാസ്കറ്റ്ബോൾ മത്സരത്തിൽ 3–ാം സ്ഥാനം നേടിയ ടീമിലെ അംഗമായിരുന്ന ബാനു.
2024ൽ ഗ്വാളിയാറിൽ നടന്ന ദേശീയ വീൽചെയർ റഗ്ബി മത്സരത്തിൽ സംസ്ഥാന പുരുഷ വിഭാഗം ടീമിലെ അംഗമായിരുന്നു സാദിക്. ദേശീയതലത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ഭിന്നശേഷിക്കാരുടെ സ്പോർട്സ് അസോസിയേഷനാണ് ഇവർക്ക് നേതൃത്വം നൽകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]