
റാന്നി ∙ ആഴത്തിൽ വേരൂന്നിയ സർഗാത്മകതയെ പരമ്പരാഗത മരപ്പണിയുമായി കൂട്ടിയിണക്കി വ്യത്യസ്തനായ ദേവാലയ ശിൽപി. കുമ്പളാംപൊയ്ക സ്വദേശി റെജി ചാരുതയുടെ കരവിരുതിൽ വിരിഞ്ഞത് സംസ്ഥാനത്തെ 37 പള്ളികളുടെ മദ്ബഹകൾ.
അതിലേറെ ദേവാലയങ്ങളുടെ വാതിലുകളും ചുവരുകളും. കരവിരുതിൽ വിരിഞ്ഞ ക്രിസ്തുവും ഗീവർഗീസ് സഹദായും പരുമല തിരുമേനിയും പരിശുദ്ധ കന്യാമറിയവും ഉണ്ണിയേശുവും ക്നായി തൊമ്മനും കണ്ണിനു വിരുന്നാണ്.
ഗണപതി, സരസ്വതി, മഹാവിഷ്ണു, പരമശിവൻ, സുബ്രഹ്മണ്യൻ, ധർമശാസ്താവ്, അയ്യപ്പൻ, വിശ്വകർമാവ് എന്നിവരുടെ ജീവൻ തുടിക്കുന്ന ശിൽപങ്ങളും ചാരുത പകരുന്നതാണ്.
പത്തനംതിട്ട , കൊല്ലം, ആലപ്പുഴ ജില്ലകളിൽ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ നിർമാണം നടന്ന ഭൂരിപക്ഷം പള്ളികളുടെയും മദ്ബഹകൾ അലങ്കരിച്ചിട്ടുള്ളത് റെജിയുടെ കരവിരുതിൽ വിരിഞ്ഞ ദാരുശിൽപങ്ങളാണ്.
തടി കാണുമ്പോഴേ അതിൽ കൊത്തിയെടുക്കാവുന്ന ശിൽപങ്ങളുടെ അളവുകൾ മനസ്സിൽ തെളിഞ്ഞു വരും.
അതിൽ കൊത്തിയെടുക്കുന്ന ഓരോ രൂപങ്ങളും കാണികൾക്ക് അത്ഭുതം ഉണ്ടാക്കുന്നു. അഖില കേരള വിശ്വകർമ മഹാസഭ റാന്നി യൂണിയൻ ‘വിശ്വകർമ രത്നം – 2025 ‘ പുരസ്കാരം നൽകി റെജി ചാരുതയെ ഇന്ന് ആദരിക്കും. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
റാന്നി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10ന് നടക്കുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ.വാസവൻ പുരസ്കാരം സമ്മാനിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]