
പാറശാല ∙ ദേശീയപാതയിലെ ഇടവിട്ടുള്ള വൻ കുഴികൾ അപകട ഭീഷണി ഉയർത്തുന്നു.
വഴിമുക്ക് മുതൽ കളിയിക്കാവിള വരെ ഉള്ള 18 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് പൊട്ടിയും ടാറിങ് പൊളിഞ്ഞും പത്തോളം കുഴികൾ രൂപപ്പെട്ടിട്ടു അടയ്ക്കാൻ ദേശീയപാത അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. മെച്ചപ്പെട്ട
നിലവാരം പുലർത്തുന്ന റോഡിൽ ഇടവിട്ടുള്ള ഭാഗങ്ങളിലെ കുഴികൾ വൻ അപകടങ്ങൾക്ക് ഇടയാക്കുന്നതാണ്. അപ്രതീക്ഷിതമായി റോഡിലെ കുഴികൾ കണ്ട് ഒഴിഞ്ഞു പോകാനുള്ള വാഹന യാത്രക്കാരുടെ ശ്രമം ആണ് ജീവനു തന്നെ ഭീഷണി ഉയർത്തുന്ന അപകടങ്ങളിലേക്ക് നയിക്കുന്നത്.
മുന്നുകല്ലിൻമൂട് ഇറക്കത്തിൽ അടുത്ത കാലത്ത് പൈപ്പ് പൊട്ടലിൽ രൂപപ്പെട്ട
കുഴി, നെയ്യാറ്റിൻകര ആലുമ്മൂട് ജംക്ഷൻ, അമരവിള എക്സൈസ് ചെക്പോസ്റ്റിനു സമീപം, അമരവിള സിവിൽ സപ്ലൈസ് ഗോഡൗണിനു സമീപം, കൊറ്റാമം ഇറക്കത്തിൽ പെട്രോൾ പമ്പിനു സമീപം തുടങ്ങിയ സ്ഥലങ്ങളിൽ ആണ് കുഴികൾ ഇരുചക്ര യാത്രികർക്ക് ഭീഷണി ആയിരിക്കുന്നത്. പൈപ്പ് പൊട്ടിയുള്ള കുഴികൾ കരാറുകാർ കോൺക്രീറ്റ് കൊണ്ട് അടച്ചാലും ദിവസങ്ങൾക്കുള്ളിൽ തന്നെ പൊളിഞ്ഞ് കുഴി പൂർവ സ്ഥിതിയിലേക്ക് മാറും.
അമരവിള പാലത്തിനു സമീപം റോഡ് വശത്ത് മഴ വെള്ളം കെട്ടി നിന്നു നിറഞ്ഞ ചെളിയിൽ തെന്നി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്.
അമരവിള പള്ളി മുതൽ എക്സൈസ് ചെക്പോസ്റ്റ് വരെ രാത്രി വെളിച്ചം ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. ദിവസവും ആയിരക്കണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡിലെ ദുരവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽ ആണ് യാത്രക്കാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]