
പാലക്കാട് ∙ സ്ഥിരം വന്നുപോകുന്ന ബസുകൾക്കു പുറമേ കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, കോങ്ങാട്, മുണ്ടൂർ ബസുകൾ കൂടി മുനിസിപ്പൽ സ്റ്റാൻഡിൽ നിന്നു സർവീസ് ആരംഭിച്ചു. ബസുകൾ തിരിച്ചെത്തുന്നതും മുനിസിപ്പൽ സ്റ്റാൻഡിലാണ്.ഇന്നലെ ഭൂരിഭാഗം ബസുകളും ഇവിടേക്കെത്തി.
ഇതിനായി ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗം താരേക്കാട്ടും സ്റ്റാൻഡിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.
ഇവിടെ നിന്നു മുൻപു സർവീസ് നടത്തിയിരുന്ന മുഴുവൻ ബസുകളും ഘട്ടം ഘട്ടമായി മുനിസിപ്പൽ സ്റ്റാൻഡിലേക്കു തിരിച്ചെത്തും. ഇക്കാര്യത്തിൽ മോട്ടർ വാഹന വകുപ്പും ഉറപ്പു നൽകിയിട്ടുണ്ട്.സ്റ്റാൻഡിൽ ബസ് നിർത്തുന്ന ട്രാക്കിൽ ചില ക്രമീകരണങ്ങൾകൂടി വരുത്തേണ്ടതുണ്ട്. ശുചിമുറി കോംപ്ലക്സ് തുറന്നിട്ടുണ്ട്. സ്റ്റാൻഡ് പ്രവർത്തനം തുടങ്ങിയതോടെ പ്രദേശത്തെ വ്യാപാരമേഖലയും ഉണർന്നു.
ബസ് ടെർമിനലിലുള്ള ലഘുഭക്ഷണ ശാലകൾ കൂടി ഉടൻ തുറക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]