
പാലക്കാട്∙ ‘ആറു ദിവസം മുറിയിൽ അടച്ചിട്ടു. കൃത്യമായ ഭക്ഷണവും വെള്ളവും തന്നില്ല.
മരിച്ചുപോകുമെന്ന് പേടിച്ചു. പ്രാഥമിക ആവശ്യങ്ങൾക്കുപോലും പുറത്തേക്ക് വിട്ടില്ല’– ഇടുക്കപ്പാറ ഊർക്കുളംകാട്ടിൽ സ്വകാര്യ തോട്ടത്തിലെ ഹോംസ്റ്റേയിൽ തൊഴിലാളിയായിരുന്ന ആദിവാസി യുവാവ് വെള്ളയ്യൻ പറയുന്നു.
തോട്ടത്തിൽ സൂക്ഷിച്ചിരുന്ന മദ്യം എടുത്തു കുടിച്ചുവെന്ന് ആരോപിച്ചാണ് ഇയാളെ മുറിക്കകത്ത് . ഹോം സ്റ്റേയ്ക്ക് പഞ്ചായത്തിൽനിന്ന് അനുമതിയില്ല.
ഹോംസ്റ്റേയിൽ ദുരൂഹമായ കാര്യങ്ങൾ നടക്കുന്നതായി നാട്ടുകാരിൽ ചിലർ ആരോപിച്ചു.
സംഭവത്തിൽ ഹോംസ്റ്റേ ഉടമകളിലൊരാളായ രംഗനായകിയെ (62)
അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ ഊർക്കുളംകാട്ടിൽ നിന്നായിരുന്നു അറസ്റ്റ്.
മറ്റൊരു പ്രതിയും രംഗനായകിയുടെ മകനുമായ പ്രഭു ഒളിവിലാണ്. പ്രതികൾക്കെതിരെ എസ്സി– എസ്ടി പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിട്ടുള്ളത്.
രംഗനായകിയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മുതലമട മൂച്ചംകുണ്ട് ചമ്പാംകുഴിയിൽ സ്വദേശിയും ഊർക്കുളംകാട്ടിലെ തോട്ടത്തിലെ തൊഴിലാളിയുമായ വെള്ളയ്യന്റെ പരാതിയിൽ കൊല്ലങ്കോട് പൊലീസ് കഴിഞ്ഞദിവസം കേസ് റജിസ്റ്റർ ചെയ്തിരുന്നു.
വർഷങ്ങളായി ഈ തോട്ടത്തിലെ പണിക്കാരനായ വെള്ളയ്യനെ ഏതാനും ദിവസങ്ങളായി കാണാതായതായതിനെ തുടർന്നു വ്യാഴാഴ്ച രാത്രിയോടെ നാട്ടുകാർ ഊർക്കുളംകാട്ടിലെ ഹോംസ്റ്റേയിലെത്തി പൊലീസിന്റെ സാന്നിധ്യത്തിൽ അടച്ചിട്ട വാതിലിന്റെ ഒരു ഭാഗം തകർത്ത് വെള്ളയ്യനെ പുറത്തെത്തിക്കുകയായിരുന്നു.
തുടർന്ന് വെള്ളയ്യൻ ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ചിറ്റൂർ ഡിവൈഎസ്പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു രംഗനായകിയെ ഊർക്കുളംകാട്ടിൽ നിന്നു കസ്റ്റഡിയിലെടുക്കുന്നത്.
വെള്ളയ്യനെ മുറിയിൽ പൂട്ടിയിട്ട
വിവരം പുറത്തറിയിച്ചത് മുതലമട സ്വദേശി നിരുനാവക്കരസാണ്.
ഇയാളെ കാണാനില്ലെന്നു കാണിച്ച് ആദിവാസി നേതാക്കൾ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മുതലമട
ഊർക്കുളംകാടിന്റെ മറ്റൊരു ഭാഗത്തു നിന്നപ കണ്ടെത്തി. ഹോംസ്റ്റേ ഉടമയെ ഭയന്ന് ഒളിവിൽ പോയതാണെന്നാണ് ഇയാളുടെ മൊഴി.
ചിറ്റൂർ കോടതിയിൽ ഹാജരാക്കി വിട്ടയച്ചു. ഹോംസ്റ്റേ ഉടമ തന്നെ അപായപ്പെടുത്തുമെന്ന് ആശങ്കപ്പെടുന്ന തിരുനാവക്കരസിന്റെ വിഡിയോ ഉൾപ്പെടെ പരാതിക്കാർ കൊല്ലങ്കോട് പൊലീസിനു കൈമാറിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]