ഗതാഗത നിയന്ത്രണം
ചെങ്ങന്നൂർ ∙ ശുദ്ധജലപദ്ധതിയുടെ ഭാഗമായി പ്രധാന പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ നാളെ ആരംഭിക്കുന്നതിനാൽ മുളക്കുഴ –പുത്തൻകാവ് റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും.
കാർഷികോത്സവം 29 മുതൽ
ചാരുംമൂട്∙ താമരക്കുളം പഞ്ചായത്ത് കാർഷികോത്സവം 29 മുതൽ സെപ്റ്റംബർ 3 വരെ നടക്കും. കാർഷിക പ്രദർശന പന്തലിന്റെ കാൽനാട്ടൽ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു നിർവഹിച്ചു.വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
മുപ്പത്തിയഞ്ചോളം കാർഷിക – കാർ കേതര സ്റ്റാളുകളാണ് തയാറാകുന്നത്. എല്ലാ ദിവസവും വിവിധ സമ്മേളനങ്ങളും കലാപരിപാടികളും നടക്കും.
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ∙ ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ വിതരണം ചെയ്യുന്ന പിഎംഎംഎസ്വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ഗ്രൂപ്പുകൾ, സഹകരണ സംഘങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.
1.20 കോടി രൂപയാണ് പദ്ധതിയുടെ യൂണിറ്റ് ചെലവ്. ഇതിൽ 40% (48 ലക്ഷം രൂപ) സർക്കാർ സബ്സിഡിയും ബാക്കി 60% (72 ലക്ഷം രൂപ) ഗുണഭോക്തൃ വിഹിതവുമാണ്.
അപേക്ഷ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലോ [email protected] എന്ന ഇമെയിൽ മുഖേനയോ സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ 5.
0477 2251103.
അധ്യാപക ഒഴിവ്
ഹരിപ്പാട് ∙ ഗവ.
ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃതം ജൂനിയർ താൽക്കാലിക തസ്തികയിലേക്ക് അഭിമുഖം നാളെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. കായംകുളം ∙ ഗവ.
ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.അഭിമുഖം നാളെ രാവിലെ 11ന് സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]