
കൂത്താട്ടുകുളം∙ മണ്ണത്തൂർ ഈറ്റാപ്പിള്ളിയിലെ പാറമടയിലേക്കു പാടം നികത്തി നിർമിച്ച റോഡ് പൂർവ സ്ഥിതിയിലാക്കാൻ കലക്ടറുടെ ഉത്തരവ്. പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉള്ള കടുവാക്കുഴിപ്പാട്ട്– ഈറ്റാപ്പിള്ളിത്താഴം റോഡിന്റെ ഇരു വശങ്ങളിലെ പാടമാണ് മണ്ണിട്ട് നികത്തിയത്.
ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ വശങ്ങളിൽ 100 മീറ്ററോളം ഭാഗം നികത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പാറമടയിലേക്കുള്ള റോഡിന് സിയ നിയമപ്രകാരം 8 മീറ്റർ വീതി ഉണ്ടാകണം.
3 മീറ്റർ മാത്രം വീതിയുള്ള പഞ്ചായത്ത് റോഡ് 8 മീറ്ററാക്കാനാണ് പാടം നികത്തിയതെന്നാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാരും ജനപ്രതിനിധികളും കലക്ടർക്ക് പരാതി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ആർഡിഒ, വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ എന്നിവരുടെ റിപ്പോർട്ടുകൾ പരിഗണിച്ചാണ് നടപടി. 15 ദിവസത്തിനകം നിലം പൂർവ സ്ഥിതിയിലാക്കിയില്ലെങ്കിൽ സർക്കാർ ഇക്കാര്യം ചെയ്യുകയും വസ്തു ഉടമയിൽ നിന്നു തുക ഈടാക്കുകയും ചെയ്യുമെന്ന് ഉത്തരവിൽ പറയുന്നു.
റോഡിന്റെ ഇരുവശങ്ങളിലും മണ്ണിട്ടു നികത്തിയതോടെ മഴ പെയ്യുമ്പോൾ വെള്ളം ഒഴുകിപ്പോകാതെ പുരയിടങ്ങളിലും റോഡിലും വെള്ളം കയറുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടർന്ന് പാറമടയുടെ പ്രവർത്തനം നിർത്തി വയ്പിച്ചിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]