
ഇന്ന്
∙ സംസ്ഥാനത്തു ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത.
യുജിസി നെറ്റ് പരീക്ഷ പരിശീലന ക്ലാസുകൾ
കോട്ടയം ∙ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കായി ജനറൽ പേപ്പർ (ഒന്നാംപേപ്പർ), മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങളിൽ യുജിസി നെറ്റ് പരീക്ഷ പരിശീലന ക്ലാസുകൾ ബിസിഎം കോളജിൽ സൗജന്യമായി സംഘടിപ്പിക്കുന്നു. അവധി ദിവസങ്ങളിലാണ് ക്ലാസ്. ഒന്നാംവർഷ പിജി എംഎ, എംഎസ്സി, എംകോം പരീക്ഷയിൽ 55 % കൂടുതൽ മാർക്ക് കിട്ടിയ വിദ്യാർഥികൾക്കും 55 % മാർക്കോടെ പാസായവർക്കും 24നു മുൻപ് അപേക്ഷിക്കാം. ഫോൺ: 9656227907.
അധ്യാപക ഒഴിവ്
കോട്ടയം ∙ എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് ഗെസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എംഎ, ബിഎഡ്, സെറ്റ്. ഇന്റർവ്യൂ സെപ്റ്റംബർ 8ന് രാവിലെ 10ന് നടക്കും.
ഇ – ഗ്രാന്റ്സ് തുക കൈപ്പറ്റണം
വാഴൂർ ∙ എസ് വിആർ എൻഎസ്എസ് കോളജിൽ പഠിച്ചിരുന്ന, ഇതുവരെ ഇ – ഗ്രാന്റ്സ് തുക കൈപ്പറ്റാത്തവർ സെപ്റ്റംബർ 15നകം കോളജിൽ എത്തി കൈപ്പറ്റണം.
ഐടിഐ അഡ്മിഷൻ
മണർകാട് ∙ സെന്റ് മേരീസ് പ്രൈവറ്റ് ഐടിഐയിൽ കേന്ദ്രസർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകളായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, മെക്കാനിക് ഡീസൽ ട്രേഡുകളിൽ ഒഴിവ്.
ഫോൺ: 0481-2370756, 9995068922, 9847401867 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]