
വാഷിങ്ടൻ∙ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെർജിയോ ഗോറിനെ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്
. ഇന്ത്യ–യുഎസ് ബന്ധം വഷളായതിനു പിന്നാലെയാണ് തന്റെ അടുത്ത സഹായിയായ സെർജിയോ ഗോറിനെ ഇന്ത്യയിലെ അംബാസഡറായി ട്രംപ് നിയോഗിച്ചത്.
മുപ്പത്തിയെട്ടുകാരനായ സെർജിയോ ഗോർ അതിവേഗത്തിലാണു രാഷ്ട്രീയത്തിൽ വളർന്നത്. വൈറ്റ് ഹൗസിലെ ഏറ്റവും ശക്തനായ വ്യക്തിയായും സെർജിയോ മാറി. ‘‘ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത്, തന്റെ അജൻഡ നടപ്പിലാക്കാനും യുഎസിനെ വീണ്ടും മഹത്തരമാക്കാനും തനിക്ക് പൂർണമായി വിശ്വസിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കണം, അത് പ്രധാനമാണ്’’– ട്രംപ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
തെക്ക് – മധ്യ ഏഷ്യയുടെ പ്രതിനിധിയായും സെർജിയോ ഗോറിനെ ചുമതലപ്പെടുത്തിയതായി ട്രംപ് പറഞ്ഞു. സെർജിയോ ഒരു അസാധാരണ അംബാസഡറായി മാറുമെന്നും ട്രംപ് കുറിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]