
സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴ്ന്നു. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.
ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് വില 9,215 രൂപയിലെത്തി. 120 രൂപ കുറഞ്ഞ് 73,720 രൂപയാണ് പവൻവില.
രാജ്യാന്തരവില ഔൺസിന് 3,342 ഡോളറിൽ നിന്ന് 3,328 ഡോളറിലേക്ക് കുറഞ്ഞത് കേരളത്തിലും വില കുറയാൻ സഹായിച്ചു. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിന്റെ നിർണായക പ്രഭാഷണം ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് നടക്കും.
പവൽ അടിസ്ഥാന പലിശനിരക്കിനെ കുറിച്ച് എന്തുപറയുമെന്ന ആകാംക്ഷയിലാണ് ലോകം.
ട്രംപിന്റെ താരിഫ് നയങ്ങൾമൂലം യുഎസിൽ പണപ്പെരുപ്പം വീണ്ടും കൂടിത്തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പലിശനിരക്ക് കുറയ്ക്കാനാവില്ലെന്ന് പവൽ വ്യക്തമാക്കിയാൽ സ്വർണവില കൂടുതൽ ഇടിയാനാണ് സാധ്യത.
മറിച്ച്, ട്രംപ് ആവശ്യപ്പെടുന്നതുപോലെ പലിശ കുറയ്ക്കാൻ പവൽ സന്നദ്ധത അറിയിച്ചാൽ സ്വർണവില കുതിച്ചുകയറും. നിലവിൽ, അനിശ്ചിതത്വം തുടരുന്നതാണ് സ്വർണവിലയിൽ ചാഞ്ചാട്ടം സൃഷ്ടിക്കുന്നത്.
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,620 രൂപയായി.
മറ്റ് ചില വ്യാപാരികൾ നിശ്ചയിച്ച വില ഗ്രാമിന് 10 രൂപ കുറച്ച് 7,565 രൂപയാണ്. വെള്ളിക്കും വ്യത്യസ്ത വിലയാണുള്ളത്.
ചില ജ്വല്ലറികൾ ഗ്രാമിന് 2 രൂപ കൂട്ടി 125 രൂപയിൽ ഇന്നു വ്യാപാരം ചെയ്യുന്നു. മറ്റ് ജ്വല്ലറികൾ 122 രൂപയിൽ വില നിർനിർത്തി.
ഇന്ന് കേരളത്തിൽ സ്വർണവില കുറയുമെന്ന് രാവിലെ ‘
’ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ ഇടപെടലുണ്ടായിട്ടും റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് അയവില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇന്ത്യൻ ഓഹരി വിപണിയുടെ ഇന്നത്തെ പ്രകടനത്തെ സ്വാധീനിക്കാവുന്ന ഘടകങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന
വായിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]