
തിരുവനന്തപുരം ∙ വിരമിച്ച മാധ്യമ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതി ഏർപ്പെടുത്തണമെന്ന് സീനിയർ ജേണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്ജെഎഫ്ഐ) സമ്മേളനം ആവശ്യപ്പെട്ടു. മുതിർന്ന മാധ്യമ പ്രവർത്തകർക്ക് രാജ്യവ്യാപകമായി ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പാക്കണമെന്നും നിർത്തലാക്കിയ റെയിൽവേ യാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമാപന സമ്മേളനം ഗോവ മുൻ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, മുൻ കേന്ദ്രമന്ത്രി പ്രഫ.
കെ.വി.തോമസ്, എസ്ജെഎഫ്ഐ പ്രസിഡന്റ് സന്ദീപ് ദീക്ഷിത്, ജനറൽ സെക്രട്ടറി എൻ.പി.ചെക്കുട്ടി എന്നിവർ പ്രസംഗിച്ചു.
സംഘടനയുടെ പ്രസിഡന്റായി സന്ദീപ് ദീക്ഷിതും (ഡൽഹി) ജനറൽ സെക്രട്ടറിയായി എൻ.പി.ചെക്കുട്ടിയും (കേരളം) തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാർ: ആനന്ദം പുലിപാലു പുല (തെലങ്കാന), സുഹാസിനി പ്രഭുഗോവങ്കർ (ഗോവ), ഡോ.
ടി.ജനാർദ്ദനൻ (ആന്ധ്ര), ചന്ദർ പ്രകാശ് ഭരദ്വാജ് (മധ്യപ്രദേശ്). സെക്രട്ടറിമാർ: കെ.ശാന്തകുമാരി (കർണാടക), കാനു നന്ദ (ഒഡീഷ), ആർ.രംഗരാജ് (തമിഴ്നാട്), ഡോ.
ജയപാൽ പരശുറാം പട്ടീൽ ((മഹരാഷ്ട്ര). ട്രഷറർ: കെ.പി.വിജയകുമാർ (കേരളം).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]