
ആലപ്പുഴ ∙ ജില്ലാക്കോടതി പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് വാഹനഗതാഗതം തിരിച്ചു വിട്ടതോടെ ദുരിതം. നട്ടം തിരിഞ്ഞ് ജനം.ഔട്പോസ്റ്റിനു സമീപം ഡിവിയേഷൻ റോഡിലൂടെ കിടങ്ങാംപറമ്പ് ഭാഗത്തേക്ക് പോകുന്ന റോഡ് തകർന്നിട്ട് മാസങ്ങളായി.
റോഡിന്റെ ഒരു ഭാഗം പൂർണമായി വെട്ടിപ്പൊളിച്ചിട്ട് ടാർ ചെയ്തില്ല. പൊതുവേ വീതി കുറഞ്ഞ റോഡിൽ കാറോ ഓട്ടോറിക്ഷയോ വന്നാൽ എതിരെ മറ്റ് വാഹനങ്ങൾക്ക് പോകാൻ കഴിയില്ല.
റോഡ് വെട്ടിപ്പൊളിച്ചതോടെ കൂടുതൽ സങ്കീർണമായി.
കിടങ്ങാംപറമ്പ് റോഡിൽ എത്തിച്ചേരുന്നതാണ് ഈ റോഡ്. വലത് ഭാഗത്തേക്ക് തിരിഞ്ഞ് കോർത്തശേരി കുരിശടിയുടെ സമീപം കൂടി പുന്നമട
ഫിനിഷിങ് പോയിന്റിലേക്കുള്ള റോഡും പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. ജില്ലാക്കോടതി പാലം പുനർനിർമാണത്തിനു വേണ്ടി ഗതാഗതം തിരിച്ചു വിടുമ്പോൾ ഈ റോഡ് ടാർ ചെയ്തു ഭംഗിയാക്കാമെന്നു നഗരസഭയും പൊതുമരാമത്ത് വിഭാഗവും പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.
വികസന പ്രവർത്തനത്തിന്റെ കാര്യം പറഞ്ഞു വർഷങ്ങൾ നീളുന്ന ദുരിതജീവിതത്തിലേക്ക് ജനങ്ങളെ തള്ളിവിടുകയാണെന്നു നഗരവാസികൾ പറയുന്നു.
വാഹനങ്ങൾ വഴി തിരിച്ചു വിടുന്ന നഗര ചത്വരത്തിലെ ഇടുങ്ങിയ വഴി ഇനിയും സഞ്ചാരയോഗ്യമായില്ല. കരാറുകാരുടെ മേൽവിലാസവും, അധികൃതരെ പരാതികൾ അറിയിക്കാനുള്ള മൊബൈൽ, വാട്സാപ്, ഇമെയിൽ വിവരങ്ങളും വ്യക്തമായി രേഖപ്പെടുത്തേണ്ടതാണെങ്കിലും അക്കാര്യവും നിർവഹിച്ചിട്ടില്ല. നെഹ്റു ട്രോഫി വള്ളംകളിയുടെ തിരക്ക് തുടങ്ങുന്നതിന് മുൻപ് റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നില്ലെങ്കിൽ ഗതാഗതക്കുരുക്ക് ഇതിലും രൂക്ഷമാവും.
ജില്ലാക്കോടതി പാലം നിർമാണം കൗണ്ട് ഡൗൺ നടത്തി പൂർത്തിയാക്കണം
തോമസ് മത്തായി കരിക്കംപള്ളിൽ, പ്രസിഡന്റ് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ
റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തി നാട്ടുകാരുടെ യാത്രാദുരിതം പരിഹരിക്കണം
എൻ.ഷിജീർ,സെക്രട്ടറി,സിപിഐ ജില്ലാക്കോടതി ലോക്കൽ കമ്മിറ്റി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]