
അരൂർ∙കൊച്ചി റിഫൈനറിയിൽ നിന്നു പാചകവാതക സിലിണ്ടറുമായി ചേർത്തല ഭാഗത്തേക്കു വന്ന ലോറി യന്ത്രത്തകരാർ മൂലം ദേശീയപാത 66–ൽ നടുറോഡിൽ നിശ്ചലമായി. ഇന്നലെ രാവിലെ 9ന് അരൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിനു സമീപമാണ് സംഭവം ഉണ്ടായത്.
ഇതേത്തുടർന്ന് 2 മണിക്കൂറോളം നാലുവരിപ്പാതയിൽ ഒരു വരി ഗതാഗതം പൂർണമായി സ്തംഭിച്ചു. ദേശീയപാത 66 ൽ കുമ്പളം പാലം മുതൽ ചന്തിരൂർ പാലം വരെ വൻ ഗതാഗതക്കുരുക്ക് നീണ്ടു.
പിന്നീട് പത്തരയോടെ ചരക്കുലോറി റോഡ് വക്കിലേക്ക് മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.
അരൂർ പൊലീസും ട്രാഫിക് പൊലീസും അരൂർപള്ളി ജംക്ഷനിൽ നിലയുറപ്പിച്ച് മണിക്കൂറുകളോളം പരിശ്രമിച്ചാണ് ഗതാഗത പ്രശ്നം പരിഹരിച്ചത് . തോപ്പുംപടിയിൽ നിന്നു ചേർത്തല ഭാഗത്തേക്കു വരുന്ന വാഹനങ്ങളും, കുമ്പളം പാലം കടന്നു അരൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങളും പള്ളിക്കവലയിൽ എത്തുന്നതോടെ വീണ്ടും ഗതാഗതക്കുരുക്ക് സർവീസ് റോഡിൽ രൂപപ്പെട്ടു.
ഇങ്ങനെയുണ്ടായ ഗതാഗത തടസ്സം ഒഴിവാക്കാൻ പൊലീസ് ഏറെ നേരം പള്ളി ജംക്ഷനിൽ നിലയുറപ്പിച്ചു ഗതാഗത നിയന്ത്രിച്ചു.
കുമ്പളത്തു നിന്നും ദേശീയപാതയിലേക്കെത്തുന്ന വാഹനങ്ങളും ഇടക്കൊച്ചി ഭാഗത്തുനിന്നും ദേശീയപാതയിലൂടെ ചേർത്തല ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും പള്ളി ജംക്ഷനിൽ എത്തിയതോടെ വീണ്ടും ഗതാഗത തടസ്സമുണ്ടായി. ഇതേത്തുടർന്ന് ട്രാഫിക് പൊലീസും അരൂർ പൊലീസും മണിക്കൂറുകളോളം ഇവിടെ നിലയുറപ്പിച്ച് ഗതാഗതം നിയന്ത്രിച്ചു.
സ്റ്റേറ്റ് ഹൈവേയിലൂടെ വരുന്ന വാഹനങ്ങൾ ദേശീയപാതയിലേക്ക് കടത്തിവിടുമ്പോൾ കുമ്പളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ തടഞ്ഞു നിർത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
ഒരേ സമയം ഇരുഭാഗത്തെയും വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വന്നപ്പോൾ സ്വാഭാവികമായി ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂപംകൊണ്ടു.ഇത് രാത്രിയാകുന്നതുവരെ നിലനിന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]