എരുമേലി ∙ വലിയതോട്ടിൽ ടിബി റോഡ് പാലത്തിന് അടിയിൽ കുടുങ്ങിക്കിടക്കുന്ന മരത്തടി അപകട ഭീഷണി ഉയർത്തുന്നതായി പരാതി. ടിബി റോഡിലെ പാലത്തിനടിയിലെ തൂണുകൾക്ക് ഇടയിലാണ് വലിയ മരത്തടി തടഞ്ഞിരിക്കുന്നത്.
ഒന്നര മാസം മുൻപാണ് ശക്തമായ ഒഴുക്കിൽ ഈ മരത്തടി ഒഴുകിയെത്തിയത്.
ഇതുമൂലം തോട്ടിലെ ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്.
ഈ മരത്തടിയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ട്. ശക്തമായ ഒഴുക്ക് മൂലം പാലത്തിന്റെ കൽക്കെട്ട് തകർന്നു തുടങ്ങിയിട്ടുണ്ട്. തടി നീക്കം ചെയ്യാൻ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]