
പെരുമ്പാവൂർ ∙ വെങ്ങോല പഞ്ചായത്തിലെ അറയ്ക്കപ്പടി വാർഡിൽ പ്രവർത്തിക്കുന്ന കണ്ണംകുളം ഇറിഗേഷൻ പദ്ധതി വിപുലീകരണത്തിനു ജലസേചനവകുപ്പ് 23 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. അറയ്ക്കപ്പടി വില്ലേജ് ഓഫിസിനു സമീപവും എസ്എൻഡിപി ഭാഗത്തും ജലവിതരണത്തിനുള്ള 2 പുതിയ ടാങ്കുകൾ നിർമിക്കുന്നതിനും നിലവിലുള്ള 2 ടാങ്കുകളുടെ ശേഷി വർധിപ്പിക്കുന്നതിനുമാണ് എസ്റ്റിമേറ്റ്.
കണ്ണംകുളം ഇറിഗേഷൻ പദ്ധതി 2000ൽ പണിപൂർത്തീകരിച്ചിരുന്നെങ്കിലും 2021ലാണ് പമ്പിങ് തുടങ്ങിയത്. ഇപ്പോൾ 40കുടുംബങ്ങൾക്ക് നേരിട്ടും 100ഓളം കുടുംബങ്ങൾക്ക് പരോക്ഷമായും പ്രയോജനം ലഭിക്കുന്നുണ്ട്.
പരമാവധി പേർക്ക് പദ്ധതി വഴി ജലം എത്തിച്ചു കൃഷിയെ പ്രോത്സാഹിപ്പിക്കുകയും പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുകയും ചെയ്യുക എന്ന ലക്ഷത്തോടെയാണു പുതിയ എസ്റ്റിമേറ്റ് തയാറാക്കിയതെന്ന് വാർഡ് അംഗം എം. പി സുരേഷ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]