
ആലങ്ങാട് ∙ തലയ്ക്കു സുരക്ഷ നൽകേണ്ട ഹെൽമറ്റിനും ഇപ്പോൾ സുരക്ഷയൊരുക്കേണ്ട
ഗതികേടിലാണ് ഇരുചക്ര വാഹനയാത്രക്കാർ. കുറച്ചു മാസങ്ങൾക്കിടെ ആലങ്ങാട്– കോട്ടുവള്ളി– പറവൂർ മേഖലയിൽ വ്യാപകമായി ഹെൽമറ്റ് മോഷണം നടക്കുകയാണ്. ഹെൽമറ്റ് കവരുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിയുന്നുണ്ട്.
എന്നാൽ ഇതുമായി ചെന്നു പരാതി നൽകിയാലും പൊലീസ് ഇവരെ പിടികൂടാറില്ല. സ്വന്തം ഹെൽമറ്റ് കൃത്യമായി പൂട്ടി സൂക്ഷിക്കണമെന്ന നിർദേശമാണു ലഭിക്കുന്നത്.
ഇതോടെ ഹെൽമറ്റ് നഷ്ടപ്പെടുന്ന വലിയൊരു ശതമാനം ആളുകളും പൊലീസിനെ അറിയിക്കാറില്ല.
പകരം ഹെൽമറ്റ് നഷ്ടപ്പെട്ടവർ തന്നെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച ശേഷം വാട്സാപ് ഗ്രൂപ്പുകൾ വഴി വിഡിയോ ഷെയർ ചെയ്തു കണ്ടെത്താനുള്ള ശ്രമമാണു നടത്തുന്നത്. ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ വരെ മോഷണം നടന്നതോടെ നാട്ടുകാരും ദുരിതത്തിലായിരിക്കുകയാണ്. കൂടുതലും റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നാണു നഷ്ടപ്പെടുന്നത്.വിലകൂടിയ ഹെൽമറ്റുകളാണു മോഷണം പോയിട്ടുള്ളവയിൽ ഏറെയും. ഹെൽമറ്റ് മോഷണം തടയാൻ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് ഇരുചക്രവാഹന യാത്രികരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]