
പിറവം∙ ലൈനുകളിലേക്കു വളർന്ന കാടു നീക്കാൻ വൈകുന്നതോടെ വൈദ്യുതി തടസ്സവും വോൾട്ടേജ് ക്ഷാമവും നേരിടുന്നു. ലൈനുകൾ കാണാൻ പോലും കഴിയാത്ത നിലയിലാണു പലയിടത്തും വള്ളിപ്പടർപ്പു നിറഞ്ഞിരിക്കുന്നത്.കൃഷിയിടങ്ങൾക്കു മധ്യേയും റോഡരികിലൂടെയുമാണ് ഭൂരിഭാഗം വൈദ്യുതി ലൈനുകളും കടന്നു പോകുന്നത്.
മഴക്കാലത്ത് അപകടഭീഷണി ഉയർത്തുന്ന സാഹചര്യമാണെന്നാണു നാട്ടുകാരുടെ പരാതി.
മുളക്കുളം വടക്കേക്കര, വളപ്പിൽപാലം മുതൽ മുളക്കുളം പള്ളിപ്പടി വരെ ഉള്ള ഭാഗത്തു 11 കെവി ലൈനുകൾ പോലും മൂടുന്ന നിലയിൽ വള്ളിപ്പടർപ്പു നിറഞ്ഞു.പോസ്റ്റുകളുടെ സ്റ്റേ കമ്പികളും കാടു ചുറ്റി വളർന്നിട്ടുണ്ട്.മാസങ്ങളായി ഇതേ നില തുടരുകയാണ്. കോട്ടയം –എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡിലൂടെ ഓരോ മിനിറ്റിലും ഒട്ടേറെ വാഹനങ്ങളാണു കടന്നു പോകുന്നത്.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ കാൽനടയാത്രക്കാരും ഉണ്ട്.
അപകടാവസ്ഥ ചൂണ്ടിക്കാട്ടിയിട്ടും നടപടി ഇല്ലെന്നു സമീപവാസിയായ തറമറ്റത്തിൽ രാജൻ ടി.പൗലോസ് പറഞ്ഞു.കളമ്പൂർ കല്ലിടുമ്പിൽകടവ്, സെന്റ് ജോസഫ് സ്കൂൾ പരിസരം, മുളക്കുളം റോഡ് തുടങ്ങിയ ഭാഗങ്ങളിലും പോസ്റ്റ് മറയ്ക്കുന്ന നിലയിൽ വള്ളിപ്പടർപ്പു നിറഞ്ഞിട്ടുണ്ട്.അതേ സമയം കെഎസ്ഇബി പിറവം ഓഫിസിൽ ലൈൻമാൻമാരുടെ കുറവ് അറ്റകുറ്റപ്പണികളെ ബാധിക്കുന്നതായി ആക്ഷേപം ഉണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]