
തൃപ്പൂണിത്തുറ ∙ അത്തം ഘോഷയാത്രയ്ക്കു ഇനി 5 നാൾ. നഗരത്തിന്റെ പല ഭാഗത്തും ഒരുക്കങ്ങൾ ആരംഭിച്ചു.
സ്റ്റാച്യു ജംക്ഷനിൽ സ്ഥാപിച്ചിരിക്കുന്ന കൊച്ചി മഹാരാജാവ് ചൊവ്വരയിൽ തീപ്പെട്ട രാമവർമ തമ്പുരാന്റെ പ്രതിമയ്ക്കു ചുറ്റും അലങ്കാരങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു.അത്തം ആഘോഷത്തെ വരവേൽക്കുന്ന കൗണ്ട്ഡൗൺ ബോർഡും നഗരസഭ ഓഫിസ് കവാടത്തിനു മുൻപിൽ സ്ഥാപിച്ചു.
ലായം കൂത്തമ്പലത്തിൽ വിപണന മേളയും ആരംഭിക്കും. കച്ചവട
സ്ഥാപനങ്ങൾ എല്ലാം അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. കഴിഞ്ഞ ഞായർ മുതൽ പല തുണിക്കടകളിലും തിരക്ക് ആരംഭിച്ചിട്ടുണ്ട്.
പ്രധാന ആകർഷണങ്ങളിൽ ഒന്നായ അത്തം ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാർക്കിന്റെ പണികൾ ഇന്നലെ ആരംഭിച്ചു.
അത്തം നാൾ മുതൽ ഇവ പ്രവർത്തനം തുടങ്ങും.പാർക്കിലെ മരണക്കിണറും ആകാശ ഉൗഞ്ഞാലും ഇത്തവണയും ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.കുഞ്ഞു കുട്ടികൾക്കു കയറാൻ ഉൾപ്പെടെയുള്ള 12 റൈഡുകളാണ് സജ്ജമാക്കുന്നത്.ഒ പ്പം ഫുഡ് കോർട്ടും ഉണ്ട്. അത്തം മുതലാണ് ഇവ പ്രവർത്തനം തുടങ്ങുന്നത്.35 ലക്ഷം രൂപയ്ക്കാണു നഗരസഭയിൽ നിന്ന് ഒറ്റപ്പാലത്തുള്ള കമ്പനി അമ്യൂസ്മെന്റ് പാർക്ക് ലേലം വിളിച്ച് എടുത്തിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]