
മട്ടാഞ്ചേരി∙ ജലഗതാഗത വകുപ്പിന്റെ മട്ടാഞ്ചേരി ബോട്ട് ജെട്ടിയിൽ കെട്ടി ഇട്ടിരിക്കുന്ന ഡ്രജർ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞ 2 മാസത്തിലേറെയായി ഡ്രജർ ഇവിടെ ഇട്ടിരിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു.
ജെട്ടിയിലേക്ക് ബോട്ടിൽ എത്തുന്നവർക്കും ബോട്ടിൽ കയറേണ്ടവർക്കും ഡ്രജറിലൂടെ കയറി ഇറങ്ങണം.കായലിലെ ചെളി നീക്കത്തിന് വേണ്ടി കൊണ്ടു വന്നതാണെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ ചെളി നീക്കം വൈകുന്നതിനാലാണ് ഡ്രജർ ഇവിടെ ഇട്ടിരിക്കുന്നതെന്ന് ബോട്ട് ജെട്ടിയിലെ ജീവനക്കാർ പറയുന്നു. എറണാകുളത്ത് നിന്ന് ദിവസവും 11 സർവീസ് ആണ് ഇവിടേക്കും തിരിച്ചും നടത്തുന്നത്.
കായലിലെ ചെളി പൂർണമായും നീക്കം ചെയ്യാത്തത് വേലിയിറക്ക സമയങ്ങളിൽ സർവീസിന് തടസ്സമാകുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]