
കിഴക്കമ്പലം∙ അമിതഭാരം കയറ്റിയ ടിപ്പർ ലോറി കയറി പട്ടിമറ്റം ടൗണിൽ സിറ്റി ഫർണിച്ചർ മാർട്ടിന് സമീപം റോഡിന്റെ ഒരുവശം ഇടിഞ്ഞുതാഴ്ന്നു. ആറു മാസം മുൻപ് ഉന്നതനിലവാരത്തിൽ നിർമിച്ച റോഡാണിത്.
തുടർച്ചയായി പെയ്ത മഴയിൽ റോഡിന്റെഒരു വശത്തെ മണ്ണ് ഒലിച്ചു പോയിരുന്നു. ഇവിടെ ടിപ്പർ കൂടി കയറിയതോടെ റോഡ് പൂർണമായും ഇടിഞ്ഞു.
മഴുവന്നൂർ പഞ്ചായത്തിലെ വിവിധ ക്വാറി, ക്രഷർ യൂണിറ്റുകളിൽ നിന്ന് അനുവദനീയമായതിലും ഇരട്ടി ലോഡുമായി പായുന്ന ടിപ്പറുകളാണ് അപകടമുണ്ടാക്കുന്നത്.
രാവിലെയുള്ള പൊലീസ്, ആർടിഒ പരിശോധനകൾ ഒഴിവാക്കാൻ പുലർച്ചെ 4 മുതൽ റോഡിൽ ടിപ്പറുകളുടെ മരണപ്പാച്ചിലാണ്. പ്രഭാത സവാരിക്കിറങ്ങുന്നവർ അടക്കം ടിപ്പറുകളെ ഭയന്നാണ് സഞ്ചാരം.
ഇടിഞ്ഞ റോഡിൽ അടിയന്തിര അറ്റകുറ്റപ്പണിക്ക് പി.വി. ശ്രീനിജിൻ എംഎൽഎ നിർദേശം നൽകി.
കിഫ്ബി ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് കൈമാറാൻ എംഎൽഎ നിർദേശിച്ചു. സ്ഥലത്ത് അപകട
മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചശേഷം ഇടിഞ്ഞ ഭാഗത്ത് ഇന്നോ നാളെയോ അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]