ഇരിട്ടി ∙ ദുരന്തങ്ങൾ എവിടെ ഉണ്ടായാലും രക്ഷകരായി ഓടിയെത്തുന്ന അഗ്നിരക്ഷാ സേനയ്ക്ക് സ്വന്തം കെട്ടിടമുയരുന്നു. കെട്ടിടം നിർമിക്കുന്നതിന് 1.
62 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 15 വർഷമായി കാലപ്പഴക്കംമൂലം ഇടിഞ്ഞുവീണു തുടങ്ങിയ പഴകിയ കെട്ടിടത്തിൽനിന്നു താമസിയാതെ രക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ.
പൊതുജനത്തിനു രക്ഷകരാകുന്ന ഇരിട്ടിയിലെ അഗ്നിരക്ഷാ നിലയം ഉദ്യോഗസ്ഥരെ ആരു രക്ഷിക്കുമെന്ന് ചോദ്യം ഉയർത്തി ജനപ്രതിനിധികളും പൊതുപ്രവർത്തകരും പ്രദേശവാസികളും നടത്തിയ ഇടപെടലിന്റെ വിജയം കൂടിയാണിത്.
കീഴൂർ വില്ലേജിൽ അഗ്നിരക്ഷാ സേനയ്ക്കായി കണ്ടെത്തിയ 40 സെന്റ് ഭൂമിയിലാണ് കെട്ടിടം നിർമിക്കുക. ഓഫിസ് കം റെക്കോർഡ് മുറി, സ്റ്റേഷൻ ഓഫിസർ മുറി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മുറി, ലേഡീസ് വിശ്രമ മുറി, അടുക്കള, ഡൈനിങ് മുറി, സ്റ്റോർ കം മെക്കാനിക് മുറി, കംപ്രസർ മുറി, ശുചിമുറി എന്നീ സൗകര്യങ്ങളടങ്ങുന്ന ആദ്യഘട്ട
നിർമാണത്തിനാണു ഭരണാനുമതി ലഭിച്ചത്. സാങ്കേതികാനുമതി ലഭിച്ചു ടെൻഡർ നടപടികൾ പൂർത്തിയായാലുടൻ നിർമാണം ആരംഭിക്കുമെന്ന് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു.
2010ൽ പ്രവർത്തനം തുടങ്ങി
2010 ഡിസംബറിലാണ് ഇരിട്ടിയിൽ അഗ്നിരക്ഷാ നിലയം പ്രവർത്തനമാരംഭിച്ചത്.
നേരംപോക്ക് റോഡിൽ ജീർണാവസ്ഥയിൽ ഉണ്ടായിരുന്ന പഴയ ഗവ. ആശുപത്രി കെട്ടിടം നവീകരിച്ചാണ് താൽക്കാലിക നിലയിൽ പ്രവർത്തനം തുടങ്ങിയത്.
ചെറിയ മഴ പെയ്താൽ പോലും കെട്ടിടത്തിനുള്ളിൽ വെള്ളം കയറും. ഇടുങ്ങിയ മുറികളാണുള്ളത്.
നാടിനാകെ രക്ഷകരാകുന്നതിനിടയിൽ 2018, 2019 പ്രളയങ്ങളിൽ അഗ്നിരക്ഷാ നിലയം ഓഫിസിൽ വെള്ളം കയറി ഫയലുകളും ഉപകരണങ്ങളും നശിച്ചിരുന്നു.
63 വർഷം പഴക്കമുള്ള കെട്ടിടം
ഇരിട്ടിയിൽ അഗ്നിരക്ഷാ നിലയം പ്രവർത്തിക്കുന്നത് 63 വർഷം പഴക്കമുള്ള കെട്ടിടത്തിലാണ്. നേരംപോക്കിൽ ഗവ.
ആശുപത്രി പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം താൽക്കാലിക അറ്റകുറ്റപ്പണി നടത്തി 15 വർഷം മുൻപ് അഗ്നിരക്ഷാ നിലയം ഓഫിസ് ആരംഭിക്കുകയായിരുന്നു. ജീവനക്കാരുടെ കിടപ്പുമുറിയിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ കെട്ടിടത്തിന്റെ സീലിങ് വാർപ്പ് ഇടിഞ്ഞുവീഴുന്നത് സ്ഥിരമാണ്.
ചുറ്റുമതിലും ഇടിഞ്ഞു.
സ്റ്റേഷൻ ഓഫിസറടക്കം 34 ജീവനക്കാരുള്ള ഓഫിസിൽ അടിസ്ഥാന സൗകര്യങ്ങൾപോലും ഇല്ല. കാലപ്പഴക്കത്താൽ മേച്ചിൽ ഷീറ്റുകൾ പൊട്ടി പല ഭാഗങ്ങളിലും ചോർച്ചയുണ്ട്.
കോൺക്രീറ്റും വിവിധ സ്ഥലങ്ങളിൽ പൊളിഞ്ഞുവീഴുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമായതിനാൽ അഗ്നിരക്ഷാ വകുപ്പിനു കെട്ടിട
നവീകരണത്തിന് പണം അനുവദിക്കാൻ സാങ്കേതിക തടസ്സമുണ്ട്. നിലവിൽ പൊളിച്ചുനീക്കേണ്ട
പട്ടികയിൽപെട്ട കെട്ടിടത്തിലാണു പ്രവർത്തനം.
സ്ഥലം അനുവദിച്ചിട്ട് 3 വർഷം
ഇരിട്ടി അഗ്നിരക്ഷാ നിലയത്തിനു സ്വന്തമായി കെട്ടിടം പണിയുന്നതിനു 3 വർഷം മുൻപ് ഭൂമി അനുവദിച്ചെങ്കിലും കെട്ടിടം പണിയാൻ ഫണ്ട് ലഭ്യമാക്കിയിരുന്നില്ല.
പയഞ്ചേരിയിൽ മരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 1.4 ഏക്കർ സ്ഥലത്തിൽ 40 സെന്റ് ഭൂമിയാണ് വിട്ടുനൽകിയത്.
നേരത്തേ കണ്ടെത്തി തത്വത്തിൽ വിട്ടുനൽകാൻ തീരുമാനിച്ച ഈ സ്ഥലം 3 വർഷം നീണ്ട ഫയൽ യുദ്ധത്തിനു ഒടുവിലാണ് 2022 ഒക്ടോബറിൽ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തി, 2 വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിനു ഉപയോഗാനുമതി നൽകിയത്.
ഒരു വർഷത്തിനകം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും എല്ലാത്തരത്തിലുമുള്ള കയ്യേറ്റങ്ങളിൽനിന്നും സംരക്ഷിക്കണമെന്നും ഉൾപ്പെടെയുള്ള വ്യവസ്ഥകളും കൈമാറ്റ ഉത്തരവിൽ ചേർത്തിട്ടുണ്ടെങ്കിലും ഫണ്ട് അനുവദിക്കുന്നതു വൈകുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]