തിരുവനന്തപുരം: കോഴിക്കോട്, കോട്ടയം കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി. കോഴിക്കോട് ബി ബ്ലോക്കിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് അജ്ഞാതന്റെ ഇമെയിൽ സന്ദേശം.
കളക്ടറേറ്റിലെ ഇ മെയിൽ ഐ ഡിയിലേക്കാണ് സന്ദേശം എത്തിയത്. കളക്ടറേറ്റിൽ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്.
കോട്ടയം കളക്ടറേറ്റിലെ വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസിനെതിരെയാണ് ഭീഷണി ഇമെയിൽ സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ എല്ലാം ഒഴിപ്പിക്കണമെന്നും സന്ദേശത്തിൽ പറയുന്നു.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി വരികയാണ്. തമിഴ്നാട് സർക്കാരിനെതിരായ പരാമർശങ്ങളാണ് ഇമെയിൽ സന്ദേശത്തിൻ്റെ ഉള്ളടക്കം.
മദ്രാസ് ടൈഗേർസ് എന്ന പേരിലാണ് മെയിൽ സന്ദേശം വന്നത്. ഇ സിഗരറ്റിൻറെ രൂപത്തിലുള്ള ബോംബ് 1.30 ക്ക് പൊട്ടിത്തെറിക്കുമെന്നാണ് ഭീഷണി.
സന്ദേശം വ്യാജമെന്നാണ് പ്രാഥമിക നിഗമനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]