
തിരുവനന്തപുരം∙ മുക്കുപണ്ടം പണയം വച്ചും വിൽപന നടത്തിയും വൻ തട്ടിപ്പു നടത്തുന്ന സംഘത്തിലെ സൂത്രധാരനടക്കം അഞ്ചുപേർ പിടിയിൽ. കൊലപാതകം, ലഹരി കടത്ത് , തട്ടിപ്പ് കേസുകളിലും പ്രതിയായ തൃശൂർ ചാലക്കുടി സ്വദേശി അഖിൽ ക്ലീറ്റസാണ് പിടിയിലായ സംഘത്തലവൻ.
മുക്കുപണ്ടം പണയംവയ്ക്കുന്ന തിരുവനന്തപുരം വഴയില സ്വദേശി പ്രതീഷ് കുമാർ, കൂട്ടാളി അമ്പലമുക്ക് എൻസിസി റോഡ് സ്വദേശി ഷെജി(ജിത്തു), അഖിലിന്റെ സുഹൃത്ത് പത്തനംതിട്ട തണ്ണിത്തോട് സ്വദേശികളായ സ്മിജു , സ്മിജുവിന്റെ പിതാവ് സണ്ണി എന്നിവരെയും പേരൂർക്കട
പൊലീസ് അറസ്റ്റ് ചെയ്തു. 14ന് പേരൂർക്കട
സ്റ്റേഷൻ പരിധിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. പ്രതീഷും ജിത്തുവും ചേർന്നു 2.25 ലക്ഷം രൂപയ്ക്കു 4 വളകൾ ഒരിടത്ത് പണയം വച്ചു.
ഏറെ നാളായിട്ടും തിരിച്ചെടുക്കാതായതോടെ സ്ഥാപനം വളകൾ മറ്റൊരിടത്ത് പണയം വയ്ക്കാൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്. അഖിലിനെ ചാലക്കുടിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
പ്രധാന പ്രതിക്ക് റിസോർട്ട്: ഇരുതലമൂരി, ലഹരി തട്ടിപ്പും
നക്ഷത്ര ആമ, ഇരുതലമൂരി വിൽപനയുമായി ബന്ധപ്പെട്ട് അഖിൽ മുൻപ് പിടിയിലായിട്ടുണ്ട്.
കൊലപാതകം, ലഹരി കേസുകളിൽ പ്രതിയായതിനെ തുടർന്നു ഇയാൾക്ക് എതിരെ കൊല്ലത്തു കാപ്പ ചുമത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ കിട്ടിയ പണം കൊണ്ട് ബെനാമി പേരുകളിൽ വാങ്ങിയ റിസോർട്ടുകളിൽ ഒന്നിൽ നിന്ന് അടുത്തിടെ ലഹരി പിടികൂടിയിരുന്നു.
അക്കൗണ്ട് വഴിയുള്ള പണമിടപാടുകൾ അഖിൽ ഒഴിവാക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. മുക്കുപണ്ടം വിൽക്കുകയോ, പണയംവയ്ക്കുകയോ ചെയ്യുന്ന ദിവസങ്ങളിൽ സംസ്ഥാനം വിടുന്നതാണ് സ്മിജുവിന്റെ രീതി.
ഒരു പവന്റെ മുക്കുപണ്ടം നിർമിക്കാനായി 12,000 രൂപയാണ് സംഘം ചെലവാക്കിയിരുന്നത്.
ചെറിയ ആഭരണങ്ങളിൽ നിന്നു ഹാൾമാർക്ക് കട്ട് ചെയ്ത് മുക്കുപണ്ടങ്ങളിൽ ഘടിപ്പിച്ചാണ് വിശ്വാസ്യത നേടിയിരുന്നത്. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഫറാഷ്, കന്റോൺമെന്റ് അസി.കമ്മിഷണർ സ്റ്റുവർട്ട് കീലർ, പേരൂർക്കട
എസ്എച്ച്ഒ ഉമേഷ്, എസ്.ഐ ജഗ്മോഹൻ ദത്തൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]