
കളമശേരി∙ എച്ച്എംടി ജംക്ഷൻ മേൽപാലത്തിലെ കുഴികളും ആര്യാസ് ജംക്ഷനിലെ റോഡിന്റെ തകർന്ന ഭാഗവും ചൊവ്വാഴ്ച രാത്രി റീടാർ ചെയ്ത് അടച്ചു. കഴിഞ്ഞ ഒരുമാസമായി ഈ ഭാഗത്തുണ്ടായിരുന്ന ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമായി.
മഴ മാറിയാൽ മേൽപാലത്തിനു മുകളിൽ ബിഎംബിസി ചെയ്ത റോഡ് ബലപ്പെടുത്തുമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു.
മേൽപാലം വീതികൂട്ടി നിർമിക്കുന്നതിനു റെയിൽവേ അനുമതി നൽകുന്നില്ലെന്നും മന്ത്രി അറിയിച്ചു.മേൽപാലത്തിലെ കുഴികൾ പലവട്ടം പൊതുമരാമത്ത് വകുപ്പ് അടച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ പഴയപടിയാകുന്ന അവസ്ഥയായിരുന്നു.ഗതാഗതക്കുരുക്കിനെതിരെ വലിയ വിമർശനം ഉയർന്ന സാഹചര്യത്തിൽ മന്ത്രി പി.രാജീവിന്റെ കർശന നിർദേശത്തെത്തുടർന്നാണു റോഡ് റീടാർ ചെയ്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]