
മൂവാറ്റുപുഴ∙ അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി സ്കൂൾ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ 18 വിദ്യാർഥികൾക്കു പരുക്കേറ്റു. മൂവാറ്റുപുഴ വിമലഗിരി ഇന്റർനാഷനൽ സ്കൂളിലെ ബസിനു പിന്നിലാണ് ടോറസ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂൾ ബസ് വിദ്യാർഥികളുമായി പോകുന്ന മറ്റൊരു സ്വകാര്യ വാനിലും ഇടിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ മൂവാറ്റുപുഴ– തേനി റോഡിൽ മണിയൻകുളം കവലയിലാണ് അപകടം ഉണ്ടായത്.
അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതക്കുരുക്കുണ്ടായി.വിമലഗിരി ഇന്റർനാഷനൽ സ്കൂളിന്റെ ബസിൽ ഉണ്ടായിരുന്ന അലീന ആർ. മഞ്ചേഷ് (16), സെലീന സോറ (5), എസ്.
ശ്രീപാൽ (7), ധ്യാൻ തോമസ് (7), ആൻഫിൻ റെജി (7), എവഹാൻ ജോർജ് മാത്യു (14), ജൂഡ് ജോർജ് (9), സിയാൻ അബി ആദം (9), ആൻഞ്ചൽ റെജി (11), ലോറ വില്യംസ് (10), ഇവാൻ കെ. ആൽവിൻ (4), മുഹമ്മദ് ആദം (5), മീര ഹാരിസ് (11).
സ്വകാര്യ വാനിൽ ഉണ്ടായിരുന്ന നിർമല സ്കൂളിലെ മുഹമ്മദ് അയാൻ (9), ദേവസൂര്യ വിമൽ (10), ദേവജിത് വിനിൽ (14), കെ. ഇവാഞ്ചലി (9),ആർച്ച നീരജ് (8) എന്നിവർക്കാണു പരുക്കേറ്റത്.
മുഖത്ത് മുറിവേറ്റ ആൻഫിൻ റെജിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുന്നിൽ പോയ വാഹനം പൊടുന്നനെ പിന്നിലേക്ക് എടുത്തപ്പോൾ പിറകിൽ ഉണ്ടായിരുന്ന സ്കൂൾ ബസ് ബ്രേക്ക് ചെയ്തു.
അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി ഇതോടെ ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മുന്നോട്ട് പാഞ്ഞ് വിദ്യാർഥികളുമായി പോകുകയായിരുന്ന സ്വകാര്യ വാഹനത്തിനു പിന്നിൽ ഇടിച്ചു നിന്നു.
അപകടം കണ്ടു നിൽക്കുകയായിരുന്ന നാട്ടുകാർ ഓടി എത്തിയാണു വിദ്യാർഥികളെ വാഹനങ്ങളിൽ നിന്നു പുറത്തെടുത്ത് വിവിധ ആശുപത്രികളിൽ എത്തിച്ചത്.സ്കൂൾ ബസിന്റെ പിന്നിൽ ഇരിക്കുകയായിരുന്ന വിദ്യാർഥികൾ ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ തെറിച്ചു വീണാണ് പരുക്കേറ്റത്. മുന്നിലെ സീറ്റുകളിലും മറ്റും ഇടിച്ച് പല കുട്ടികൾക്കും തലയ്ക്കും മുഖത്തും പരുക്കേറ്റിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]