
പിറവം∙ പുഴയിലേക്കു ടൗണിലെ ഷോപ്പിങ് കോംപ്ലക്സിൽ നിന്നു മാലിന്യം ഒഴുക്കി. ഇന്നലെ 11 മണിയോടെയാണു പുഴയിലേക്കു ചേരുന്ന ചാപ്പൽ കടവിനു സമീപത്തുള്ള തോട്ടിലൂടെ മാലിന്യം കലർന്ന വെള്ളം ഒഴുകി എത്തിയത്.
ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു പുഴയിലേക്കു തുറക്കുന്നതാണു തോട്. കടും മഞ്ഞ നിറത്തിൽ രൂക്ഷ ഗന്ധത്തോടെ മാലിന്യം കലർന്ന ജലം പുഴയിലേക്കു ചേർന്നതോടെ ഇൗ ഭാഗത്തു മത്സ്യങ്ങൾ ചത്തുപൊങ്ങി.നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്ത് എത്തി.
പരിശോധനയിൽ മൈക്കിൾസ് മന്ദിരത്തിലെ പൈപ്പിൽ നിന്നാണു മാലിന്യം എത്തിയതെന്നു സ്ഥിരീകരിച്ചു.ഒരു മണിക്കൂറിനു ശേഷം മാലിന്യ ജലത്തിന്റെ അളവു കുറഞ്ഞതോടെയാണു സ്ഥിതി സാധാരണ നിലയിലായത്. കെട്ടിട
ഉടമയ്ക്ക് നോട്ടിസ് നൽകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.25 ലക്ഷം ഗുണഭോക്താക്കൾക്ക് പുഴയിൽ നിന്നു ശുദ്ധജലം എത്തിക്കുന്നതായാണ് ജല അതോറിറ്റിയുടെ കണക്ക്.കോട്ടയം ആലപ്പുഴ എറണാകുളം ജില്ലകളിലേക്ക് ജലം ശേഖരിക്കുന്നത് പുഴയിൽ പിറവം നഗരസഭാ പരിധിയിൽ നിന്നാണ്. ജില്ലയിൽ പശ്ചിമകൊച്ചി, മരട്, കുമ്പളം, ചെല്ലാനം പ്രദേശങ്ങളിലേക്ക് ജലം എത്തിക്കുന്നത് ജനറം പദ്ധതിയിലൂടെയാണ്.
കളമ്പൂരിലെ പമ്പിങ് സ്റ്റേഷനിൽ നിന്നാണ് ആലപ്പുഴ ജില്ലയിലേക്ക് ജലം ശേഖരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]