
മൂവാറ്റുപുഴ∙ എംസി റോഡിലെ കുഴിയിൽ വിശദ പരിശോധനയ്ക്ക് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (ജിപിആർ) ഉപയോഗിച്ച് ഇന്നു പരിശോധന നടത്തും. ഇതിന്റെ ഭാഗമായി കേന്ദ്ര ഏജൻസിയായ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻസിഇഎസ്എസ്) സംഘമെത്തി പ്രാഥമിക പരിശോധന നടത്തി.
ആധികാരികമായ പഠനം നടത്തി ശാശ്വത പരിഹാരം കണ്ടെത്തണമെ ന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ആണ് കേന്ദ്ര ഏജൻസി എത്തി പരിശോധനകൾ നടത്തുന്നത്.
കേന്ദ്ര ഏജൻസിയിൽ നിന്നുള്ള സംഘാംഗങ്ങൾ റോഡിലെ കുഴിയിലും പരിസരത്തും പരിശോധന നടത്തിയ ശേഷം ജിപിആർ പരിശോധന നടത്തേണ്ട ഭാഗങ്ങൾ കണ്ടെത്തി മാർക്ക് ചെയ്തു.
ജിപിആർ ഉപയോഗിച്ചുള്ള പരിശോധനകൾക്ക് ആവശ്യമായ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികൾ മാത്യു കുഴൽനാടൻ എംഎൽഎയും നഗരസഭാ ചെയർമാൻ പി.പി. എൽദോസുമായി സംഘം ചർച്ച ചെയ്തു.
പരിശോധിക്കേണ്ട
ഭാഗം ഒഴിപ്പിക്കാനും ജിപിആർ യന്ത്രം സുഗമമായി നീങ്ങാൻ സ്ഥലത്ത് സൗകര്യങ്ങൾ ഒരുക്കാനും പരിശോധനാ പ്രദേശത്തിന്റെ കൃത്യമായ ലൊക്കേഷൻ, മാപ്പിങ് എന്നിവ തയാറാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പരിശോധനകൾ നടക്കുമ്പോൾ ഗതാഗത നിയന്ത്രണവും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തേണ്ടി വന്നേക്കും.
30 അടി വരെ താഴ്ചയിൽ റോഡിനടിയിലെ ഡ്രെയ്നേജ് സംവിധാനങ്ങളുടെ ലൊക്കേഷൻ കണ്ടെത്താനും മറ്റു തടസ്സങ്ങളും നീരൊഴുക്കും കണ്ടെത്താനാണ് ജിപിആർ പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ കെആർഎഫ്ബിയും കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ടും കുഴിയിൽ പരിശോധന നടത്തിയിരുന്നു.
ഇന്നലെ കിഫ്ബിയിൽ നിന്നുള്ള സംഘവും സ്ഥലത്ത് എത്തി ചർച്ചകളും പരിശോധനകളും നടത്തി. ഇവരുടെ കണ്ടെത്തലുകളും കേന്ദ്ര ഏജൻസി പരിശോധിക്കും.
കെഎച്ച്ആർഐ ജോയിന്റ് ഡയറക്ടർ ഷെമി എസ്.
ബാബു, ഡപ്യൂട്ടി ഡയറക്ടർ ഷീജ റാണി, കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പോൾ തോമസ് എന്നിവർ ഇന്നലെ കേന്ദ്ര ഏജൻസിയുടെ പരിശോധനകളിൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]