
ഗതാഗത നിരോധനം
കൊല്ലം ∙ ബീഡിമുക്ക് ചണ്ണപ്പേട്ട റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ 2 ദിവസത്തേക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തും.
ചണ്ണപ്പേട്ടയിൽ നിന്ന് ബീഡിമുക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുല്ലാഞ്ഞിയോട് – മീൻകുളം വഴിയും തിരിച്ചും പോകണം.
നിധി ആപ്കെ നികത്
കൊല്ലം ∙ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ 27ന് 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പബ്ലിക് ലൈബ്രറിയിലെ സാവിത്രി ഹാളിൽ ‘നിധി ആപ്കെ നികത്’ നടത്തും. രാവിലെ 11 ന് സ്ഥാപന മാനേജർമാർക്കായി ഇപിഎഫ് സംബന്ധിച്ച് വർക്ക്ഷോപ്പും ഉണ്ടായിരിക്കും.
തൊഴിലുടമകൾ, ജീവനക്കാർ, പെൻഷൻകാർ തുടങ്ങിയവർ പങ്കെടുക്കണം.
അധ്യാപക നിയമനം
കൊല്ലം ∙ കടപ്പാക്കട ടികെഡിഎം സർക്കാർ എച്ച്എസ് ആൻഡ് വിഎച്ച്എസ്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി (ഇംഗ്ലിഷ്) തസ്തികയിൽ താൽക്കാലിക ഒഴിവ്. അസ്സൽ സർട്ടിഫിക്കറ്റുമായി നാളെ 10.30 ന് എത്തണം.കൊല്ലം ∙ മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ താൽക്കാലികമായി കായികപരിശീലന അധ്യാപക ഒഴിവിലേക്ക് ഇന്ന് 10.30ന് അഭിമുഖം നടത്തും.
0479 2304494.വെട്ടിക്കവല∙ ഗവ.എൽപിഎസിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് 22ന് രാവിലെ 10ന് ഇന്റർവ്യൂ നടക്കും.പുത്തൂർ ∙ ജിഎച്ച്എസ്എസിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്എസ്എസ് സംസ്കൃതം, ഇംഗ്ലിഷ് ജൂനിയർ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. ഇന്റർവ്യൂ അടുത്ത മാസം 8ന് രാവിലെ 10ന് നടക്കും.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിന്റെ ജില്ലാ ഒാഫിസിൽ അംഗത്വം നേടി ഒരു വർഷം പൂർത്തിയാക്കിയവരും കുടിശിക ഇല്ലാതെ അംശാദായം അടച്ചു വരുന്നവരുമായ അംഗങ്ങളുടെ മക്കളിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസിക്കു ശേഷം സർക്കാർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ സെപ്റ്റംബർ 15ന് മുൻപായി ഒാൺലൈൻ മുഖേന അപേക്ഷ സമർപിക്കണം. അപേക്ഷയോടൊപ്പം വിദ്യാർഥി–വിദ്യാർഥിനി ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം.
http://services.unorganisedwssb.org/index.php/home എന്ന വെബ് സൈറ്റിൽ ഒാൺലൈനായിട്ടാണ് അപേക്ഷ സമർപിക്കേണ്ടത്. അപേക്ഷയോടൊപ്പം അംഗത്വ കാർഡ്, ബാങ്ക് പാസ് ബുക്ക്, (ഐഎഫ്സി കോഡ് സഹിതം) എന്നിവയുടെ പകർപ്പ്, വിദ്യാഭ്യാസ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവയും വേണം.
0474–2749847.
സ്പോട്ട് അഡ്മിഷൻ
ശാസ്താംകോട്ട ∙ ബസേലിയോസ് മാത്യൂസ് II എൻജിനീയറിങ് കോളജിൽ എംബിഎ ഫുൾ ടൈം കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്നു മുതൽ 23 വരെ സ്പോട്ട് അഡ്മിഷൻ നടക്കും.
ബിരുദത്തിന് 50% മാർക്ക് നേടിയ വിദ്യാർഥികൾക്കു പങ്കെടുക്കാം. എസ്സി, എസ്ടി, എസ്ഇബിസി വിഭാഗത്തിനു സംവരണ ആനുകൂല്യങ്ങൾ ലഭ്യമാണ്.
8281801579.
തൊഴിൽ പരിശീലനം
കൊല്ലം ∙ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഹ്യുമൻ റിസോഴ്സ് ആൻഡ് ഐടി സ്കിൽ ഡവലപ്മെന്റ് സെന്ററിൽ 25ന് ആരംഭിക്കുന്ന തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തയ്യൽ, അലങ്കാര നെറ്റിപ്പട്ട
നിർമാണം, ഫാൻസി ബാഗ് നിർമാണം, ലിക്വിഡ് എംബ്രോയ്ഡറി, ഡോൾ മേക്കിങ്, പെയ്ന്റിങ് (ഗ്ലാസ്, കോഫി, തഞ്ചൂർ, എംബോസ്, ഫാബ്രിക്) കോഴ്സുകളിലേക്ക് അപേക്ഷിക്കാം. 23നു 5നു മുൻപ് റജിസ്റ്റർ ചെയ്യണം.
0474 2791190.
വൈദ്യുതിമുടക്കം
പരവൂർ∙ മാലാക്കായൽ പരിധിയിൽ 9 മുതൽ 1.30 വരെയും പുറ്റിങ്ങൽ, കോടതി, പൊലീസ് സ്റ്റേഷൻ, ബിഎസ്എൻഎൽ, ബിഎസ്എൻഎൽ 1, മാർക്കറ്റ്, ലോക്കൽ എന്നിവിടങ്ങളിൽ 8.30 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]