
മേലൂർ ∙ എതിർ പാർട്ടിക്കാർ വോട്ടർ പട്ടികയിൽ നിന്നു പേരു വെട്ടാനായി എഴുതിക്കൊടുത്തു: ‘ഇവർ മരണപ്പെട്ടു’. ഹിയറിങ്ങിനു ലഭിച്ച നോട്ടിസിനു മറുപടി നൽകാനായി ‘പരേത’ നേരിട്ടെത്തി താൻ മരിച്ചിട്ടില്ല എന്നറിയിച്ചു.
മേലൂർ പഞ്ചായത്ത് ഓഫിസിലാണു സംഭവം.പഞ്ചായത്തിലെ പാലപ്പിള്ളി വാർഡിൽ വട്ടലായി തങ്കമ്മ(84)യുടെ പേര് വോട്ടർപട്ടികയിൽ നിന്നു നീക്കം ചെയ്യാൻ പാലപ്പിള്ളിയിലെ കോൺഗ്രസ് പ്രവർത്തകനായ ലിൻസൻ ആന്റണിയാണ് പരാതി നൽകിയത്.
ആക്ഷേപത്തിന് ഹിയറിങ്ങിനു ഹാജരാകാനുള്ള നോട്ടിസ് ഏറ്റുവാങ്ങിയത് തങ്കമ്മ തന്നെ. മരിച്ചെന്ന് എതിർ പാർട്ടിക്കാർ ആരോപിച്ചയാൾ തന്നെ നേരിട്ടു ഹിയറിങ്ങിന് എത്തിയപ്പോൾ ഉദ്യോഗസ്ഥർ അറിയിച്ചു: പേരു വെട്ടില്ല.
ധൈര്യമായി വോട്ട് ചെയ്യാം. മുൻപു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി പാലപ്പിള്ളി വാർഡിൽ മത്സരിച്ച വി.വി.രാജേഷിന്റെ അമ്മയാണു തങ്കമ്മ. ക്രമനമ്പറിൽ വ്യത്യാസം വന്നതാണ് അബദ്ധത്തിൽ ഇത്തരത്തിൽ ആക്ഷേപം നൽകാൻ കാരണമായതെന്നാണു കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]