
ചങ്ങനാശേരി ∙ വേണ്ട ‘സാധനം’ കിട്ടിയില്ല, കണ്ട
സാധനം മോഷ്ടിച്ചുമില്ല. അവസാനം കിടന്നുറങ്ങി നിരാശ തീർത്തു മോഷ്ടാവ് മടങ്ങി.
തൃക്കൊടിത്താനം കോട്ടമുറി ‘അനുഗ്രഹ’യിൽ രാജേന്ദ്രൻ പിള്ളയുടെ വീട്ടിലാണ് ഇന്നലെ പുലർച്ചെ മോഷണശ്രമം നടന്നത്. ഉടമസ്ഥനും ഭാര്യയും ഒരാഴ്ചയോളമായി രാജസ്ഥാനിലായിരുന്നു.
സമീപം താമസിക്കുന്ന ബന്ധു ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണു മോഷണവിവരം അറിഞ്ഞത്.
വീടിന്റെ മുൻവശത്തെ കതക് തീകത്തിച്ചു തകർത്താണു മോഷ്ടാവ് അകത്തുകടന്നത്. ഉള്ളിലെ സാധനങ്ങൾ വലിച്ചുവാരിയിട്ടിരുന്നു.
എന്നാൽ വീട്ടിലുണ്ടായിരുന്ന സ്വർണം മോഷ്ടാവിനു കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു. ലാപ്ടോപ് അടക്കമുള്ളവ ഉണ്ടായിരുന്നെങ്കിലും എടുത്തുമില്ല.
മോഷണശ്രമത്തിനു ശേഷം വീട്ടുമുറ്റത്ത് ബെഡ്ഷീറ്റ് വിരിച്ച് മോഷ്ടാവ് കിടന്നുറങ്ങിയതിന്റെ തെളിവും പൊലീസിനു ലഭിച്ചു.
ഷീറ്റും സോഫയുടെ പില്ലോയും മുറ്റത്തുനിന്നു കിട്ടി. തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ.അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.വീടിനു പുറത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.
എന്നാൽ, വീട്ടിനുള്ളിലെ സിസിടിവി ക്യാമറകൾ മോഷ്ടാവ് നശിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]