
പരവൂർ∙ പൊഴിക്കര ചീപ്പ് പാലം റോഡിന്റെ ടാറിങ് ജോലികൾ നീളുന്നതിൽ പ്രതിഷേധം. കഴിഞ്ഞ മേയ് മാസത്തിൽ പൊഴിക്കര ക്ഷേത്രം മുതൽ കടപ്പുറം വരെയുള്ള ടാറിങ് ജോലികൾ ആരംഭിച്ചിരുന്നു.
എന്നാൽ ചീപ്പ് പാലത്തിന് മുകൾഭാഗത്ത് നിലവിലുണ്ടായിരുന്ന ടാർ വെട്ടിപ്പൊളിച്ച് നീക്കം ചെയ്തതല്ലാതെ ഇതുവരെ ടാറിങ് നടത്തിയില്ല. ബാക്കിയുള്ള പ്രദേശങ്ങളിൽ ടാറിങ്ങും തറയോട് പാകലും വശങ്ങളിൽ കോൺക്രീറ്റിങ് അടക്കമുള്ള പ്രവൃത്തികളും പൂർത്തീകരിച്ചു.
പൊഴിക്കരയിൽ മഴ കഴിഞ്ഞാലുടൻ ടാറിങ് നടത്തുമെന്ന് കരാറുകാർ അറിയിച്ചിരുന്നെങ്കിലും നടപടികൾ ആരംഭിക്കാത്തത് കാരണം തകർന്ന റോഡിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്. പരവൂർ-കൊല്ലം തീരദേശ പാതയിൽ പൊഴിക്കര ക്ഷേത്രം മുതൽ കടപ്പുറം വരെയുള്ള 1.1 കിലോമീറ്റർ ദൂരത്തിൽ 5.5 മീറ്റർ വീതിയിലാണ് റോഡ് ടാറിങ് നടത്തിയത്.
50 ലക്ഷം രൂപയ്ക്ക് ഹാർബർ എൻജിനീയറിങ് വകുപ്പാണ് റോഡിന്റെ നവീകരണ ജോലികൾ നടത്തുന്നത്.
1.2 കോടി രൂപയുടെ എസ്റ്റിമേറ്റാണ് സമർപ്പിച്ചിരുന്നത്. എന്നാൽ ഭരണാനുമതി ലഭിച്ചത് 50 ലക്ഷം രൂപയ്ക്ക് മാത്രമാണ്.
തകർന്ന റോഡിലൂടെ വാഹനങ്ങൾ കടന്നു പോകാൻ ധാരാളം സമയമെടുക്കുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ദേശീയപാത നിർമാണം നടക്കുന്നതിനാൽ ദിവസേന നൂറിലേറെ വാഹനങ്ങളാണ് തീരദേശപാത ഉപയോഗിക്കുന്നത്.
ഓണക്കാലത്ത് നിർമാണ പ്രവൃത്തികളുടെ പേരിൽ റോഡടയ്ക്കുന്നത് ഒഴിവാക്കാൻ ടാറിങ് ഉടൻ നടത്തണമെന്നാണ് നാട്ടുകാർ പറയുന്നത്. അൻപതിലേറെ വർഷം പഴക്കമുള്ള ചീപ്പ് പാലത്തിന്റെ നവീകരണവും പാതിവഴിയൽ നിലച്ചിരിക്കുകയാണ്.
പാലത്തിൽ സ്ഥാപിക്കാനുള്ള ഷട്ടറുകൾ സമീപത്തെ വസ്തുവിൽ തുരുമ്പെടുത്ത് നശിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]