സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ ആത്മഹത്യാശ്രമം നടത്തിയ യുവതി അപകടനില തരണം ചെയ്തു. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ആൺസുഹൃത്തിനെ കാണാനാണ് ഇന്നലെ കട്ടപ്പനയിൽ എത്തിയത്. എന്നാൽ ഇയാൾ എത്താത്തതിന്റെ സങ്കടത്തിൽ ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിക്കുകയായിരുന്നു.
കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിക്ക് സമീപമുള്ള വെയിറ്റിംഗ് ഷെഡ്ഡിൽ ഇന്നലെ വൈകീട്ട് 3 മണിയോടെ ആയിരുന്നു സംഭവം. കട്ടപ്പന ചേറ്റുകുഴി സ്വദേശിയും വിവാഹിതയുമായ 27കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഭർത്താവിനൊപ്പം എറണാകുളത്താണ് യുവതി താമസിച്ചിരുന്നത്. ഇതിനിടെ സോഷ്യൽ മീഡിയ വഴി കട്ടപ്പന സ്വദേശിയായ യുവാവുമായി പരിചയത്തിലായി.;
ഇയാളെ കാണാനാണ് കട്ടപ്പനയിലെത്തിയത്. ബസ് സ്റ്റാൻഡിൽ വച്ച് കാണാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏറെ നേരമായിട്ടും യുവാവ് എത്തിയില്ല. അപ്പോഴേക്കും കാര്യങ്ങൾ ഭർത്താവ് അറിയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബ്ലേഡുകൊണ്ട് കൈഞരമ്പ് മുറിച്ചത്. യാത്രക്കാരും സമീപത്തെ കടക്കാരും ഓടിയെത്തി യുവതിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
The post ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ യുവതിയുടെ ആത്മഹത്യാശ്രമം ; ഭർത്തൃമതിയായ യുവതി വെയിറ്റിംഗ് ഷെഡ്ഡിൽ എത്തിയത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ; ഏറെ നേരം കാത്തിരുന്നിട്ടും ആൺസുഹൃത്ത് എത്തിയില്ല ; മനോവിഷമത്തിൽ യുവതി ബ്ലേഡ് കൊണ്ട് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]