
ന്യൂഡൽഹി ∙
മൈദൻഗരിയിൽ മധ്യവയസ്കരായ ദമ്പതികളെയും അവരുടെ 24 വയസ്സുള്ള മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിനു പിന്നാലെ ദമ്പതികളുടെ രണ്ടാമത്തെ മകനെ കാണാതായി.
വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ട് അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലൂടെയാണ് മരണവിവരം പുറത്തറിയുന്നത്. വീട്ടിലെത്തിയപ്പോൾ, 45 നും 50 നും ഇടയിൽ പ്രായമുള്ള പ്രേം സിങ്ങിന്റെയും 24 വയസ്സുള്ള മകൻ ഋതികിന്റെയും മൃതദേഹം വീടിന്റെ ഒന്നാം നിലയിൽ നിന്നു കണ്ടെത്തി.
40 നും 45 നും ഇടയിൽ പ്രായമുള്ള രജനിയുടെ മൃതദേഹം വായ് മൂടിക്കെട്ടിയ നിലയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്നാണ് കണ്ടെത്തിയത്.
കാണാതായ ദമ്പതികളുടെ ഇളയ മകനായ സിദ്ധാർഥ് മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നതായി പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. സിദ്ധാർഥ് കഴിഞ്ഞ 12 വർഷമായി ചികിത്സയിലായിരുന്നതിന്റെ രേഖകളും മരുന്നുകളും വീട്ടിൽ നിന്നും കണ്ടെടുത്തു.
ആക്രമണാത്മക പെരുമാറ്റമായിരുന്നു സിദ്ധാർഥിന്റേത്. മാതാപിതാക്കളെയും സഹോദരനെയും കത്തികൊണ്ട് കുത്തിയും ഇഷ്ടികയും കല്ലും ഉപയോഗിച്ചു അടിച്ചും ആണ് സിദ്ധാർഥ്
നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്.
തന്റെ കുടുംബത്തെ കൊലപ്പെടുത്തിയെന്നും ഇനി മൈദൻഗരിയിലെ വീട്ടിൽ താമസിക്കില്ലെന്നും പ്രദേശവാസികളിൽ ഒരാളോട് സിദ്ധാർഥ് പറഞ്ഞതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
കൊല്ലപ്പെട്ട പ്രേം സിങ് മദ്യപാനിയാണെന്നും അവരുടെ വീട്ടിൽ പതിവായി വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും പ്രദേശവാസിയായ മുഹമ്മദ് ഷക്കീൽ അഹമ്മദ് ഖാൻ പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് സംഘം വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചുവരികയാണ്.
സിദ്ധാർഥിനായി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]