വെഞ്ഞാറമൂട്∙ സിവിൽ സപ്ലൈസ് വെഞ്ഞാറമൂട് ഗോഡൗണിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച റേഷനരി, വാഹനം സഹിതം തൊഴിലാളികൾ പിടികൂടി അധികൃതർക്കു കൈമാറി.വാഹനവും 45 ചാക്ക് അരിയും കസ്റ്റഡിയിൽ എടുത്തു. ഡ്രൈവർ ഓടിക്കളഞ്ഞു.
ഇയാളുടെ സഹായിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽവെഞ്ഞാറമൂട് എൻഎസ്എഫ്എ മാനേജർ അൻഷാദ്, സ്റ്റോക്ക് കസ്റ്റോഡിയൻ ധർമേന്ദ്രൻ, വാഹനത്തിന്റെ ഡ്രൈവർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ രാവിലെ 10.30ന് ആണ് സംഭവം.
മാർക്കറ്റിന് സമീപം പ്രവർത്തിക്കുന്ന ഗോഡൗണിലാണ് മേഖലയിലെ റേഷൻ കടകൾക്ക് വിതരണത്തിനുള്ള അരി സൂക്ഷിക്കുന്നത്. ഇന്നലെ രാവിലെ ഗോഡൗണിലേക്ക് എത്തിയ ഒരു ലോഡ് അരി ഇറക്കിയ ശേഷം തൊഴിലാളികൾ വെഞ്ഞാറമൂട് ജംക്ഷനിലെ സപ്ലൈകോ ഗോഡൗണിലേക്ക് പോയി.
ഇവർ തിരികെ എത്തുമ്പോൾ അരിച്ചാക്കുകളുമായി പിക്കപ് വാൻ പുറത്തേക്കിറങ്ങി. ബുധനാഴ്ച അരി വിതരണം ഇല്ലാത്ത ദിവസമായതിനാൽ തൊഴിലാളികൾ വാഹനം തടഞ്ഞു.
ഓണത്തിന് റേഷൻ കടകളിൽ എത്തിക്കാനുള്ള കുത്തരി, പച്ചരി, പുഴുക്കലരി എന്നിവയാണ് കടത്താൻ ശ്രമിച്ചതെന്ന് കണ്ടെത്തി.
വെഞ്ഞാറമൂട് പൊലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു.തുടർന്ന് താലൂക്ക് സപ്ലൈ ഓഫിസർ സീമ, സപ്ലൈകോ നെടുമങ്ങാട് ജനറൽ മാനേജർ ടി.എ.അനിത, റേഷനിങ് ഇൻസ്പെക്ടർമാരായ ബിന്ദു, ദീപ്തി എന്നിവരടങ്ങിയ സംഘം എത്തി പരിശോധിച്ച് റേഷൻ അരിയാണ് എന്നു സ്ഥിരീകരിച്ചു. സംഭവ സമയം ഓഫിസ് ഇൻചാർജ് സ്ഥലത്തുണ്ടായില്ല.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭക്ഷ്യവകുപ്പ് പൊലീസിൽ പരാതി നൽകി.
രാത്രി വൈകിയും ഗോഡൗണിലെ സ്റ്റോക്ക് എടുപ്പ് നടക്കുകയാണ്. കൂടുതൽ അരി കടത്തിയിട്ടുണ്ടോ എന്ന് അതിനുശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ പറഞ്ഞു.
ശക്തമായ നടപടി: മന്ത്രി
വെഞ്ഞാറമൂട്∙വെഞ്ഞാറമൂട്ടിലെ റേഷൻ ഗോഡൗണിൽ നിന്നു റേഷൻ സാധനങ്ങൾ കടത്താൻ ശ്രമിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും എന്നു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]