
ഡൽഹി∙ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ തനിക്കെതിരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി
. തനിക്കു നേരെയുണ്ടായ ആക്രമണം ജനങ്ങളെ സേവിക്കാനുള്ള ദൃഢനിശ്ചയത്തിനെതിരെയുള്ള ഭീരുത്വപരമായ ശ്രമമായിരുന്നുവെന്നും ആ ശ്രമമൊന്നും തന്നെ തകർക്കില്ലെന്നും രേഖ ഗുപ്ത പറഞ്ഞു.
ആക്രമണത്തിനു ശേഷമുള്ള തന്റെ ആദ്യ പ്രതികരണത്തിൽ ജനസമ്പർക്ക പരിപാടി തുടരുമെന്നും അവർ വ്യക്തമാക്കി.‘‘പൊതുചർച്ചയ്ക്കിടെ ഉണ്ടായ ആക്രമണം എനിക്കു നേരെ മാത്രമായിരുന്നില്ല.
ഡൽഹിയെ സേവിക്കാനും പൊതുജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയുള്ള എന്റെ ദൃഢനിശ്ചയത്തിനു നേരയുള്ള ഭീരുത്വം നിറഞ്ഞ ആക്രമണം കൂടിയായിരുന്നു. ഇനി ഞാൻ മുൻപത്തേക്കാളും കൂടുതൽ ഊർജത്തോടെ നിങ്ങൾക്കൊപ്പമുണ്ടാകും.
പൊതുജനങ്ങളെ കേൾക്കലും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കലും മുൻപത്തെ പോലെ തന്നെ ഗൗരവത്തോടെയും പ്രതിബദ്ധതയോടെയും തുടരും. നിങ്ങളുടെ വിശ്വാസവും പിന്തുണയുമാണ് എന്റെ ഏറ്റവും വലിയ ശക്തി’’– രേഖ ഗുപ്ത എക്സിൽ കുറിച്ചു.
സുഖം പ്രാപിച്ചെന്നും ഉടൻ ജോലിയിൽ തിരിച്ചെത്തുമെന്നും അവർ വ്യക്തമാക്കി.
ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയയാണ് രേഖ ഗുപ്തയെ ആക്രമിച്ചത്. പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയതിനു ശേഷമാണ് ഇയാൾ മുഖ്യമന്ത്രിയുടെ കരണത്ത് അടിക്കുകയും മുടിപിടിച്ചു വലിയ്ക്കുകയും ചെയ്തത്.
സംഭവത്തിൽ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]