
ചമ്പക്കര ∙ കലക്ടറുടെ ഉത്തരവ് ഉണ്ടായിരുന്നിട്ടും വെട്ടാതെ നിർത്തിയ ചാരുമരം കടപുഴകി സമീപവാസിയുടെ വീടിന്റെ മുകളിൽ വീണ സംഭവത്തിൽ കറുകച്ചാൽ പഞ്ചായത്ത് അധികൃതർ മരം മുറിച്ചു മാറ്റി. 18,000 രൂപ ചെലവഴിച്ചാണ് മരം മുറിച്ചത്. സ്ഥലം ഉടമ നഷ്ടപരിഹാരം നൽകാനും വീണ മരം മുറിച്ചു നീക്കാനും വിസമ്മതിച്ചതോടെയാണു പഞ്ചായത്ത് മുറിച്ചു മാറ്റിയത്.
ചമ്പക്കര കുറുപ്പൻകവല മാക്കി ഭാഗത്ത് തുണ്ടിയിൽ ടി.ടി.മുരുകന്റെ വീടിന്റെ മുകളിലാണ് മരം വീണത് തകരാർ സംഭവിച്ചത്. വീടിന് 4 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ട്.
മരം നിന്നിരുന്ന സ്ഥലം തോട്ടുപുറമ്പോക്ക് എന്നതു സംബന്ധിച്ച് ഉടമയും പഞ്ചായത്തും തമ്മിൽ കേസ് നിലനിൽക്കുന്നുണ്ടെന്നു പഞ്ചായത്ത് സെക്രട്ടറി ടി.എസ്.മുഹമ്മദ് റക്കീബ് പറഞ്ഞു. തോട്ടുപുറമ്പോക്കാണ് എന്നാണ് പഞ്ചായത്ത് പറയുന്നത്.
സ്ഥലം തങ്ങളുടേതാണെന്ന് ഉടമയുടെ പക്ഷം. ഇതോടെ കേസ് കോടതിയിലും ലോകായുക്തയിലും എത്തി.
വർഷങ്ങളായി കേസ് നടക്കുകയാണ്. കേസ് പഞ്ചായത്തിന് അനുകൂലമായാൽ നഷ്ടപരിഹാരം പഞ്ചായത്ത് നൽകും.
അല്ലെങ്കിൽ സ്ഥലം ഉടമ നൽകണം. കേസ് വിധിയാകുന്ന മുറയ്ക്ക് പഞ്ചായത്തിന് ചെലവായ തുക സംബന്ധിച്ച് തീരുമാനമെടുക്കാനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]