
ചേർത്തല/കോപ്പൻഹേഗൻ ∙ ഡെൻമാർക്കിൽ നടന്ന രാജ്യാന്തര ‘അയൺമാൻ’ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാനമായി ആലപ്പുഴ ചേർത്തല സ്വദേശി സരിത്. 12.30 മണിക്കൂറിനുള്ളിൽ തുടർച്ചയായി 3.8 കിലോമീറ്റർ നീന്തലും 180 കിലോമീറ്റർ ദൂരം സൈക്ലിങ്ങും 42.2 കിലോമീറ്റർ ഓട്ടവും പൂർത്തിയാക്കിയാണ് അയൺമാൻ പട്ടം കരസ്ഥമാക്കിയത്.
ലോകത്തിലെ ഏറ്റവും ക്ലേശകരമായ കായിക മത്സരങ്ങളിൽ ഒന്നായാണ് അയൺമാൻ പോരാട്ടത്തെ വിലയിരുത്തുന്നത്.
ഫൈനലിൽ പങ്കെടുത്ത മൂവായിരത്തോളം പേരിൽ 1,951 പേർ നിശ്ചിത സമയത്തിനകം മത്സരയിനം പൂർത്തിയാക്കി അയൺമാൻ പട്ടത്തിന് അർഹരായി. ദുബായിൽ ജോലി ചെയ്യുന്ന സരിത് ട്രയത്ലോൺ കൂട്ടായ്മയായ കേരള റൈഡേർസ് ക്ലബ്ബ് അംഗം കൂടിയാണ്.
ഭാര്യ : മായ. മക്കൾ: ഇഷാൻ, ഇവാൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]