
മാനന്തവാടി ∙ ജില്ലയിൽ കാൻസർ രോഗികളുടെ എണ്ണം കൂടുകയാണെന്നും ഇക്കാര്യത്തിൽ പഠനം അനിവാര്യം ആണെന്നും മന്ത്രി ഒ.ആർ.കേളു. നല്ലൂർനാട് ഗവ ട്രൈബൽ സ്പെഷൽറ്റി ആശുപത്രിയിൽ പ്രവേശന കവാടം, മാമോഗ്രാഫി മെഷീൻ, അഡ്വാൻസ്ഡ് ഓങ്കോളജി റിഹാബിലിറ്റേഷൻ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.
എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി, ഡപ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ.ആൻസി മേരി ജേക്കബ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പോഗ്രാം മാനേജർ ഡോ.സമീഹ സെയ്തലവി, ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ, നല്ലൂർനാട് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.രാജേഷ്, കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് സിഎസ്ആർ മേധാവി സമ്പത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.
ആശ്വാസമേകാൻ റിഹാബിലിറ്റേഷൻ യൂണിറ്റ്
മാനന്തവാടി ∙ ജില്ലയിലെ കാൻസർ രോഗികളുടെ ഏക ആശ്രയമാണ് നല്ലൂർനാട് ജില്ലാ കാൻസർ സെന്റർ.
കഴിഞ്ഞ വർഷം മാത്രം 43,927 പേരാണ് ചികിത്സ തേടി എത്തിയത്. കാൻസർ ഒപിയിൽ മാത്രം 15,191 പേർ ചികിത്സ തേടി. കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തി 32,60,000 രൂപ ചെലവഴിച്ചാണ് നല്ലൂർനാട് ഗവ ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിൽ പൂർത്തീകരിച്ച അഡ്വാൻസ് ഓങ്കോളജി റിഹാബിലിറ്റേഷൻ യൂണിറ്റ് നിർമാണം പൂർത്തീകരിച്ചത്.
കാൻസർ രോഗികൾക്ക് ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിക്കാൻ യൂണിറ്റ് സഹായമാകും.
കാൻസർ കാരണം നഷ്ടപ്പെട്ട ശാരീരിക ശേഷി, ചലനശേഷി, സഹന ശേഷി എന്നിവ വീണ്ടെടുക്കാനും സഹായിക്കും.
ശരീരത്തിൽ നീര് കെട്ടുന്ന അവസ്ഥയായ ലിംഫെഡിമ, ന്യൂറോപ്പതി (കൈകാലുകളിൽ ഉണ്ടാകുന്ന മരവിപ്പ്) എന്നിവ പരിഹരിക്കാൻ ഓങ്കോളജി റിഹാബിലിറ്റേഷൻ യൂണിറ്റിൽ പ്രത്യേക സൗകര്യമുണ്ട്.
സ്തനാർബുദം കണ്ടെത്താൻ മാമോഗ്രാഫി സംവിധാനം
മാനന്തവാടി ∙ നാഷനൽ ഹെൽത്ത് മിഷൻ വഴി 18,87,500 രൂപ ചെലവിട്ട് സജ്ജീകരിച്ച മാമോഗ്രാഫി മെഷീൻ സ്തനാർബുദം നേരത്തെ കണ്ടെത്താൻ സഹായിക്കുന്ന പ്രധാനപ്പെട്ട പരിശോധന മാർഗമാണ്. സ്തനാർബുദത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്ത സ്ത്രീകളിൽ പോലും നേരത്തേയുള്ള രോഗനിർണയം വഴി രോഗം ഉണ്ടോയെന്ന് കണ്ടെത്താൻ മാമോഗ്രാം സഹായിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]