
മുക്കം∙ ടാറിട്ട റോഡിൽ രൂപപ്പെട്ട
കുഴി കോൺക്രീറ്റ് ചെയ്ത് അടയ്ക്കാനെത്തിയെ പൊതുമരാമത്ത് കരാർ ജീവനക്കാരെ നാട്ടുകാർ തടഞ്ഞു. അടുത്ത കാലത്ത് കോടികൾ ചെലവഴിച്ച് നവീകരിച്ച റോഡിൽ രൂപപ്പെട്ട
കുഴിയാണ് കോൺക്രീറ്റ് ചെയ്ത് അടയ്ക്കാൻ കരാർ ജീവനക്കാർ എത്തിയതും നാട്ടുകാർ തടഞ്ഞതും. അഗസ്ത്യൻമൂഴി അങ്ങാടിക്ക് സമീപം രൂപപ്പെട്ട
കുഴി അടയ്ക്കാനെത്തിയ ജീവനക്കാരെയാണ് നാട്ടുകാർ തടഞ്ഞത്.
അഗസ്ത്യൻമൂഴി അങ്ങാടിയിലെ കവലയിൽ രൂപപ്പെട്ട കുഴി നേരത്തെയും കോൺക്രീറ്റ് ചെയ്ത് അടച്ചതായി നാട്ടുകാർ പറയുന്നു.
ദിവസങ്ങൾക്കകം വീണ്ടും തകരും. ഇത് മൂലമാണ് ഇത്തവണ നാട്ടുകാർ തടഞ്ഞത്.
ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുഴിയിൽ അകപ്പെടുക പതിവാണെന്നും നാട്ടുകാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]