
പയ്യന്നൂർ∙ ദേശീയ പാത കോത്തായി മുക്കിൽ ഡീസൽ ടാങ്കർ മറിഞ്ഞു. രാത്രി 10.20നാണ് സംഭവം.
14000 ലിറ്റർ ഡീസൽ നിറച്ച ടാങ്കർ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിലേക്ക് പോകുന്ന വഴിയിലാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ തസ്റീഫ് അത്ഭുതകരമായി രക്ഷപ്പെട്ടു.
അഗ്നി രക്ഷ സേന എത്തി മുകളിലത്തെ ടാങ്ക് ലിഡ്ഡിലൂടെ പുറത്തേക്ക് ഒഴുകിയ ഡീസൽ ബക്കറ്റിൽ ശേഖരിച്ച് മണ്ണിൽ വീഴുന്നത് ഒഴിവാക്കി. സേന അംഗങ്ങൾ ഹോസ് ലേ ഔട്ട് ചെയ്ത് ചാർജ് ചെയ്ത ശേഷം സമീപത്ത് നിന്ന് 2 ക്രെയിനുകൾ ഉപയോഗിച്ച് വാഹനം നിവർത്തി വച്ച് ശേഷം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
റോഡിൽ വീണ ഗ്ലാസ് മാലിന്യങ്ങൾ നീക്കം ചെയ്യുകയും വെള്ളം പമ്പ് ചെയ്ത് റോഡിൽ ഒഴുകിയ ഡീസലും പൂർണ്ണമായും ഒഴിവാക്കി, ഗതാഗതം പുന:സ്ഥാപിച്ചു.
സ്റ്റേഷൻ ഓഫിസർ സി.പി.രാജേഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ.മുരളി ഫയർ ആൻ്റ് റെസ്ക്യൂ ഓഫിസർ പി.പി.ലിജു, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അരുൺ കെ .നമ്പ്യാർ, സി.കെ.ഇർഷാദ്, അഖിൽ എ.വിശ്വൻ, കലേഷ് വിജയൻ ഹോം ഗാർഡ് കെ.തമ്പാൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]