
വെള്ളൂർ ∙ ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനിൽ (ഡയറ്റ്) വെളിച്ചമില്ലാതായിട്ട് രണ്ടാം ദിനം. വൈദ്യുതി ചാർജ് കുടിശികയായതിനെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്.
19000 രൂപയാണ് കുടിശിക.വൈദ്യുതി ഇല്ലാത്തതിനാൽ ഇന്നുമുതൽ വെള്ളവും നിലയ്ക്കും. ഇതോടെ ശുചിമുറി ഉപയോഗിക്കുന്നതടക്കം ഇന്നു മുതൽ പ്രതിസന്ധിയിലാകും.
ഫ്യൂസ് ഊരാൻ എത്തിയ ജീവനക്കാരനോട് ഒരു മണിക്കൂർ സമയം ചോദിച്ചാണ് ടാങ്കുകളിൽ കഴിഞ്ഞദിവസം വെള്ളം നിറച്ചിട്ടത്.9 വനിത ജീവനക്കാരുൾപ്പെടെ 18 ജീവനക്കാരാണ് ഡയറ്റിലുള്ളത്.
എല്ലാം അവതാളത്തിൽ
പുതുതായി നിയമനം ലഭിച്ച പ്രൈമറി അധ്യാപകർക്കുള്ള പരിശീലന പരിപാടിയും ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലിമൻ്ററി എജ്യുക്കേഷൻ) മൂല്യനിർണയ ക്യാംപും ഡയറ്റിൽ നടന്നുവരുന്നതിനാൽ കൂടുതൽ അധ്യാപകരെത്തും. മൂല്യനിർണയത്തിനൊപ്പം കംപ്യൂട്ടറുകളിൽ പരീക്ഷ ഭവനിലേക്ക് സ്കോർ നിലവാരവും അപ്ലോഡ് ചെയ്യുന്നുണ്ട്.
പരീക്ഷ ഫീസ് അടച്ചവരുടെ റജിസ്ട്രേഷൻ നടപടികളും നടക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങൾ രണ്ടും ഇന്നലെ മുടങ്ങിയതായി ജീവനക്കാർ പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന 45 വിദ്യാർഥികൾ അധ്യാപക പരിശീലനത്തിനായി പോയിരിക്കുകയാണ്.
പ്രിൻസിപ്പൽ ഇല്ല,ശമ്പളവും
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യലയത്തിൽ നിന്നും റിക്കറിങ് ചെലവുകൾക്കായി അനുവദിക്കുന്ന തുക പ്രിൻസിപ്പലാണ് ഓരോ ഇനത്തിനായും നൽകുന്നത്. മാസങ്ങളായി ഇത് മുടങ്ങിക്കിടക്കുന്നു.
മുൻപ് വൈദ്യുതി ബില്ല് കുടിശിക നേരിട്ടപ്പോൾ അധ്യാപകർ ചേർന്നു അടയ്ക്കുകയായിരുന്നു. 80 ദിവസമായി മുടങ്ങിക്കിടക്കുന്ന ശമ്പളമെങ്കിലും ലഭിച്ചിരുന്നുവെങ്കിൽ വൈദ്യുതി ചാർജ് അടയ്ക്കാമായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്.
ചില പരിശീലന പരിപാടികളുടെ ഫണ്ട് വന്നിട്ടുണ്ടെങ്കിലും പ്രിൻസിപ്പലിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപകൻ വിരമിച്ചതോടെ തുക ലഭ്യമാക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഡയറ്റ് നടത്തിയ പ്രോഗ്രാമുകളുടെയും വാഹനങ്ങൾ ഉപയോഗിച്ചതിന്റെയും തുകകൾ മുടങ്ങിക്കിടക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]