
ന്യൂഡൽഹി∙ പാക്കിസ്ഥാനെ ‘പാഠം പഠിപ്പിച്ച’
സൈനിക നടപടി നാഷനൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി) 3 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കും.
ഓപ്പറേഷൻ സിന്ദൂർ വെറുമൊരു സൈനിക നടപടിയല്ല, മറിച്ച് നഷ്ടപ്പെട്ട ജീവനുകൾക്ക് സമാധാനവും ബഹുമാനവും നൽകുന്നതിനുള്ള ഒരു നീക്കമായിരുന്നു എന്നാണ് എൻസിഇആർടി പഠിപ്പിക്കുക.
ഈ പഠന മൊഡ്യൂൾ വിദ്യാർഥികൾക്ക് പ്രധാന പാഠ്യപദ്ധതിയുടെ ഭാഗമായിട്ടല്ല നൽകുന്നത്. മറിച്ച് കൂടുതൽ പഠനത്തിനുള്ള സഹായം എന്ന നിലയിലാണ്.
ഓപ്പറേഷൻ സിന്ദൂറത്തെക്കുറിച്ച് എൻസിആർടി രണ്ട് പ്രത്യേക പഠന മൊഡ്യൂളുകളാണ് അവതരിപ്പിച്ചത്.
ഈ പഠന മൊഡ്യൂളുകൾ പാഠ്യപദ്ധതിക്ക് പുറമേ അനുബന്ധ മെറ്റീരിയലുകളായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 3 മുതൽ 8 വരെയുള്ള ക്ലാസുകളിലെ മൊഡ്യൂളിന്റെ പേര് ‘ഓപ്പറേഷൻ സിന്ദൂർ-എ സാഗ ഓഫ് വാലോർ’ എന്നും 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ മൊഡ്യൂളിന്റെ പേര് ‘ഓപ്പറേഷൻ സിന്ദൂർ-എ മിഷൻ ഓഫ് ഓണർ ആൻഡ് ബ്രേവറി’ എന്നുമാണ്.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാന്റെ സൈനിക, രാഷ്ട്രീയ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് പഠിപ്പിക്കുന്നത്.
2025 മേയ് 7ന് പാക്കിസ്ഥാൻ, പാക്ക് അധീന ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ ഒൻപത് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു.
ഒൻപത് ലക്ഷ്യങ്ങളിൽ ഏഴെണ്ണം ഇന്ത്യൻ സൈന്യം നശിപ്പിച്ചു, ഇതോടൊപ്പം ലഷ്കറെ തയിബയുടെയും ജെയ്ഷെ മുഹമ്മദിന്റെയും മുഖ്യ കേന്ദ്രങ്ങളായ മുരിദ്കെ, ബഹവൽപൂർ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന നശിപ്പിച്ചെന്നും എൻസിഇആർടി പഠന മൊഡ്യൂളുകളിലൊന്നിൽ പറയുന്നുണ്ട്. ഇന്ത്യയുടെ പ്രതിരോധ തയാറെടുപ്പുകൾ, പ്രതിരോധ മേഖലയിലെ പുതിയ സാങ്കേതികവിദ്യയുടെ ഉപയോഗം, ആഗോളതലത്തിൽ ഇന്ത്യയുടെ മുന്നേറ്റം തുടങ്ങി കാര്യങ്ങളും പഠനത്തിന്റെ ഭാഗമായിരിക്കും
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]