
ആലങ്ങാട് ∙ ആലുവ– പറവൂർ റോഡിലെ മൂടിയില്ലാകാനകൾ ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം മാളികംപീടിക ഭാഗത്തെ മൂടിയില്ലാത്ത കാനയിലേക്കു പിക്കപ് വാൻ താഴ്ന്നു.
റോഡിന്റെ അരിക് ചേർന്നു പോയ പിക്കപ് വാനാണു കാനയിൽ വീണത്.ദിവസേന നൂറുകണക്കിനു വാഹനങ്ങളാണ് ആലുവ– പറവൂർ പ്രധാന പാത വഴി പോകുന്നത്.പലയിടത്തും കാനകൾ മൂടിയില്ലാതെ തുറന്നു കിടക്കുന്നതു മൂലം രാത്രി സമയത്തു റോഡിന്റെ അരികു ചേർന്നു പോകുന്ന വാഹനയാത്രികർ ഭീതിയിലാണ്.
കൊടും വളവുകളിൽ അശാസ്ത്രീയമായി കാനയുടെ സ്ലാബ് വിരിച്ചിരിക്കുന്നതും വാഹനയാത്രികർക്കു ഭീഷണിയാണ്. കൂടാതെ പലയിടത്തും മൂടിയില്ല കാനകൾ കാടുകയറിക്കിടക്കുന്നതു മൂലം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണെന്നു പരാതിയുണ്ട്. എത്രയും വേഗം മൂടിയില്ലാ കാനകൾ സ്ലാബിട്ടു മൂടി സുരക്ഷ ഉറപ്പാക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]