
തൃപ്പൂണിത്തുറ ∙ സ്റ്റാച്യു – കിഴക്കേക്കോട്ട റോഡിന്റെ വശങ്ങൾ ഇടിഞ്ഞു കുഴികൾ രൂപപ്പെടുന്നത് അപകട
ഭീഷണി ഉയർത്തുന്നു. സ്റ്റാച്യു ഭാഗത്തു നിന്നു വരുമ്പോൾ ഇടതുവശത്തായുള്ള ഭാഗമാണ് ഇടിഞ്ഞു താഴുന്നത്. പൊതുമരാമത്ത് വകുപ്പ് ടൈൽ ഇട്ടു മിനുക്കിയ റോഡിന്റെ വശങ്ങൾ ഇടിഞ്ഞു പോകുന്നത് കാൽനട
യാത്രക്കാർക്ക് വലിയ ഭീഷണി ഉയർത്തുന്നുണ്ട്.
നഗരത്തിലെ പ്രധാന റോഡായ ഇവിടെ പല ഭാഗത്തും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. അത്തം ഘോഷയാത്ര റോഡിലൂടെ കടന്നു പോകുമ്പോൾ ഒട്ടേറെ ആളുകളാണ് ഈ ഭാഗത്തു നിന്നു ഘോഷയാത്ര കാണുന്നത്. ആരുടെയെങ്കിലും കാലുകൾ ഇതിൽ അകപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ഓണ വിപണി തുടങ്ങിയതോടെ ദിവസേന ആയിരക്കണക്കിനു പേരാണ് ഇതിലൂടെ നടന്നു പോകുന്നത്.
അധികാരികളോടു പരാതി പറഞ്ഞെങ്കിലും നടപടി ഇല്ലെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു.
ഒട്ടേറെ ആളുകൾ ഈ കുഴികളിൽ തട്ടി വീഴാറുണ്ടെന്ന് ഇതിലെ പോകുന്ന യാത്രക്കാരും പറയുന്നു. അധികൃതർ എത്രയും വേഗം ഇടപെട്ടു അത്തം ഘോഷയാത്രയ്ക്കു മുൻപ് റോഡിന്റെ വശം ഇടിയുന്നത് പരിഹരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇളകിയ സ്ലാബുകൾ
സ്റ്റാച്യൂ ജംക്ഷനിൽ നിന്നു കിഴക്കേക്കോട്ട ജംക്ഷനിലേക്കു പോകുന്ന വഴിയിൽ പല ഭാഗത്തും സ്ലാബുകൾ ഇളകി കിടക്കുന്നത് അപകട
ഭീഷണി ആകുന്നുണ്ട്. ഇവിടെ സ്ലാബുകൾ കിടക്കുന്നത് പല ഉയരത്തിലാണ്. അതുകൊണ്ടു തന്നെ താഴെ നോക്കി നടന്നില്ലെങ്കിൽ സ്ലാബിൽ തട്ടി വീഴുമെന്നു ഉറപ്പ്.
തിരക്കുള്ള റോഡായതിനാൽ കാൽനട യാത്രികർക്കു കാനകളുടെ മുകളിലുള്ള സ്ലാബുകളെ ആശ്രയിക്കുകയേ വഴിയുള്ളൂ.
യാത്രക്കാർ പലരും ഇതിൽ തട്ടി വീഴാറുണ്ടെന്നും സമീപത്തെ വ്യാപാരികൾ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]