ആലപ്പുഴ ∙ അഗ്നിരക്ഷാസേനയുടെ ജില്ലാ ആസ്ഥാനം സുരക്ഷ ഇല്ലാത്ത കെട്ടിടത്തിൽ. വർഷങ്ങളായി പൊതുമരാമത്ത് വിഭാഗം കെട്ടിട
പരിശോധന നടത്തുകയോ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിന് അനുമതി നൽകുകയോ ചെയ്തിട്ടില്ല. ജീർണിച്ച കെട്ടിടം അത്യാവശ്യ അറ്റകുറ്റപ്പണികൾ ചെയ്ത് ഉപയോഗിച്ചു പോരുകയാണ്.
മതിയായ ഭൗതിക സാഹചര്യങ്ങൾ ഇല്ലാത്ത ഈ കെട്ടിടത്തിലാണ് 63 സേനാംഗങ്ങൾ ജോലി ചെയ്യുന്നത്.
അഗ്നിരക്ഷാ 23 വാഹനങ്ങൾ ഉണ്ടെങ്കിലും അത് സംരക്ഷിക്കാനുള്ള സൗകര്യങ്ങളുമില്ല.ജില്ലയിൽ മറ്റ് 7 സ്റ്റേഷനുകൾക്കും സ്വന്തമായി നല്ല കെട്ടിടങ്ങളോ, സൗകര്യങ്ങളോ ഉണ്ട്. ജില്ലാ ആസ്ഥാനമായ ആലപ്പുഴയിൽ മാത്രം രണ്ടു പഴയ കെട്ടിടങ്ങളിലാണു സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
നഗരത്തിൽ തുറമുഖ വ്യാപാരം ഉണ്ടായിരുന്ന കാലത്ത് ക്രൂഡോയിൽ ശേഖരിക്കുകയും, പിന്നീട് കൊപ്ര ഡിപ്പോ ആയും പ്രവർത്തിച്ചിരുന്ന സ്വകാര്യ കെട്ടിടമാണിത്.
സർക്കാർ ഏറ്റെടുത്ത് 1971ൽ അഗ്നിരക്ഷാസേനയുടെ സ്റ്റേഷൻ തുടങ്ങിയപ്പോൾ കെട്ടിടത്തിന് അക്കാലത്തും പിന്നീടും മാറ്റങ്ങളൊന്നും വരുത്തിയില്ല.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു കിഴക്ക്, ആലപ്പുഴ–അമ്പലപ്പുഴ തോടിന്റെ പടിഞ്ഞാറേ കരയിലാണ് ജില്ലാ ആസ്ഥാനം. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഇവിടെയും ബാധിക്കാറുണ്ട്.
പ്രളയത്തിലും അതിന് മുൻപും പിൻപും വെള്ളപ്പൊക്കത്തിൽ ചെളി നിറഞ്ഞ് സ്റ്റേഷൻ പരിസരം വെള്ളക്കെട്ടായി. ടി.എം.തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോൾ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ ജില്ലാ ആസ്ഥാന മന്ദിരം നിർമിക്കാൻ പദ്ധതി തയാറാക്കിയെങ്കിലും നടപ്പായില്ല.
പിന്നീട് എല്ലാ വർഷവും പദ്ധതി നിർദേശം ഉണ്ടാകാറുണ്ടെങ്കിലും നടപ്പായിട്ടില്ല.
സേനാംഗങ്ങൾ
സ്റ്റേഷൻ ഓഫിസർ 1, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാർ 2, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാർ 6, മെക്കാനിക് 2, ഡ്രൈവർ 8, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാർ 33, ഫയർ ആൻഡ് റെസ്ക്യു വനിതാ ഓഫിസർമാർ 5, ഹോം ഗാർഡ് 6
വാഹനങ്ങൾ
അഗ്നിരക്ഷയ്ക്കുള്ള വലിയ വാഹനങ്ങൾ 8, മൊബൈൽ ടാങ്ക് യൂണിറ്റ് 3, അപകട സ്ഥലത്തേക്ക് പോകുന്ന വാഹനം 1, മിനി വാട്ടർ മിസ്റ്റ് 1, സ്കൂബ വാൻ 1, മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ 1, ആംബുലൻസ് 1, ജീപ്പ് 2, ബോട്ട് 5. പഴയ കണക്ക് പ്രകാരം 10 ഡ്രൈവർമാരെ അനുവദിച്ചിട്ടുണ്ടെങ്കിലും 2 പേരുടെ കുറവുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]