മുളങ്കുന്നത്തുകാവ്∙ റെയിൽവേ സ്റ്റേഷൻ മുതൽ മിണാലൂർ അടിപ്പാത വരെ റെയിൽവേ ട്രാക്കിൽ മരണങ്ങൾ തുടർക്കഥയാകുന്നു. ഇന്നലെ 100 മീറ്റർ ദൂരത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് പേരെയാണ് ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചിറക്കുന്ന് ആക്കോടിക്കാവ് ചെരിയാംപറമ്പിൽ മോഹനൻ (48), കരുമത്ര കോട്ടയിൽ അശോകൻ (65) എന്നിവരാണ് മരിച്ചത്. റെയിൽവേ ട്രാക്കിൽ ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ഉപജീവനം നടത്തി വരികയായിരുന്നു അവിവാഹിതനായ മോഹനൻ.
ഗ്രാമല പ്രദേശത്ത് ആദ്യകാല കോൺഗ്രസ് നേതാവായിരുന്ന അശോകൻ വിരുപ്പാക്ക സഹകരണ മില്ലിലെ റിട്ട.
ജീവനക്കാരനാണ്. വെളപ്പായ റെയിൽവേ ഗേറ്റിനു സമീപം ഉച്ചയ്ക്ക് 12.50ന് മോഹനന്റെയും വൈകിട്ട് 7.45ന് അശോകന്റെയും മൃതദേഹം നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
പൊലീസെത്തി മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.ഈ പ്രദേശത്ത് പ്രതിവർഷം 10 പേരെങ്കിലും ട്രെയിൻ തട്ടി മരിക്കുന്നു എന്നാണ് കണക്ക്.
ട്രാക്കുകൾ കടന്നുപോകുന്ന പ്രദേശത്ത് 5 സ്ഥലത്തെങ്കിലും യാത്രക്കാർ ട്രാക്ക് മുറിച്ചു കടക്കുന്നുണ്ട്.
രണ്ട് ട്രാക്കുകളിലുമായി 25 മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ കടന്നു പോകുന്നതിനിടയിലാണ് ജീവൻ പണയപ്പെടുത്തി സാഹസിക യാത്ര തുടരുന്നത്. വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ സുരക്ഷാ മുൻ കരുതലുകൾ ഒരുക്കിയിട്ടുള്ള റെയിൽവേ കാൽനട
യാത്രക്കാരുടെ യാത്ര തടയാൻ ആവശ്യമായ ക്രമീകരണമൊന്നും ഒരുക്കിയിട്ടില്ല. റോഡും റെയിൽവേ ട്രാക്കും തമ്മിലുള്ള സാമീപ്യവും പകൽ സമയങ്ങളിൽ പോലും ജനസാന്നിധ്യം തീരെ ഇല്ലാത്തതും മരണനിരക്ക് വർധിക്കുന്നതിനു കാരണമാകുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]