
കൂത്താട്ടുകുളം∙ പാലാ റോഡിൽ മംഗലത്തുതാഴം കവലയ്ക്കു സമീപത്തെ കലുങ്ക് പൂർണമായും പൊളിച്ച് പുതുക്കി പണിയാൻ തീരുമാനം. ബലപരിശോധന പൂർത്തിയാക്കാതെ കലുങ്കിന്റെ മൂടി മാത്രം പുതുക്കി നിർമിക്കാൻ നീക്കം നടത്തിയതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കലുങ്കിന്റെ ഒരു വശത്തെ മൂടി മാത്രമാണ് പൊളിച്ചത്.
ഉദ്യോഗസ്ഥർ കോൺക്രീറ്റിങ്ങിന് എത്തിയപ്പോൾ ഭിത്തി ഉൾപ്പെടെയുള്ള മറ്റ് ഭാഗങ്ങളും പൊളിക്കേണ്ടതാണോ എന്ന പരിശോധന നടത്തിയിട്ടില്ലെന്നാരോപിച്ച് കൗൺസിലർ ബോബൻ വർഗീസിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു.അനൂപ് ജേക്കബ് എംഎൽഎ ഇടപെട്ടതോടെ കലുങ്കിന്റെ മറ്റ് ഭാഗങ്ങളുടെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു.എന്നാൽ പരിശോധനാ ഫലം വരുന്നതിനു മുൻപുതന്നെ അധികൃതർ കലുങ്ക് പൂർണമായും പുതുക്കി നിർമിക്കുന്നതിനു തീരുമാനിച്ചു.
കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ തന്നെ ബലക്ഷയം വ്യക്തമായെന്ന് അധികൃതർ പറഞ്ഞു.നേരത്തെ നിർമാണ ചുമതലയുണ്ടായിരുന്ന കരാറുകാരൻ തന്നെയാണ് കലുങ്ക് പുതുക്കി നിർമിക്കുന്നത്.നിർമാണ ജോലികൾ ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും.
റോഡിൽ നിലവിൽ ഒറ്റവരി ഗതാഗത സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 2 മാസത്തിനുള്ളിൽ കലുങ്ക് നിർമാണം പൂർത്തിയാക്കാനാവും എന്നാണ് പ്രതീക്ഷ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]